Surah Al-Hajj Verse 65 - Malayalam Translation by Muhammad Karakunnu And Vanidas Elayavoor
Surah Al-Hajjأَلَمۡ تَرَ أَنَّ ٱللَّهَ سَخَّرَ لَكُم مَّا فِي ٱلۡأَرۡضِ وَٱلۡفُلۡكَ تَجۡرِي فِي ٱلۡبَحۡرِ بِأَمۡرِهِۦ وَيُمۡسِكُ ٱلسَّمَآءَ أَن تَقَعَ عَلَى ٱلۡأَرۡضِ إِلَّا بِإِذۡنِهِۦٓۚ إِنَّ ٱللَّهَ بِٱلنَّاسِ لَرَءُوفٞ رَّحِيمٞ
നീ കാണുന്നില്ലേ; അല്ലാഹു നിങ്ങള്‍ക്ക് ഈ ഭൂമിയിലുള്ളതൊക്കെയും അധീനപ്പെടുത്തിത്തന്നിരിക്കുന്നു; അവന്റെ ഹിതമനുസരിച്ച് കടലില്‍ സഞ്ചരിക്കുന്ന കപ്പലും. തന്റെ അനുമതിയില്ലാതെ ഭൂമിക്കുമേല്‍ വീണുപോകാത്തവിധം വാനലോകത്തെ പിടിച്ചുനിര്‍ത്തുന്നതും അവനാണ്. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് ഏറെ കൃപയുള്ളവനും പരമ കാരുണികനുമാണ്