Surah An-Nisa Verse 25 - Malayalam Translation by Muhammad Karakunnu And Vanidas Elayavoor
Surah An-Nisaوَمَن لَّمۡ يَسۡتَطِعۡ مِنكُمۡ طَوۡلًا أَن يَنكِحَ ٱلۡمُحۡصَنَٰتِ ٱلۡمُؤۡمِنَٰتِ فَمِن مَّا مَلَكَتۡ أَيۡمَٰنُكُم مِّن فَتَيَٰتِكُمُ ٱلۡمُؤۡمِنَٰتِۚ وَٱللَّهُ أَعۡلَمُ بِإِيمَٰنِكُمۚ بَعۡضُكُم مِّنۢ بَعۡضٖۚ فَٱنكِحُوهُنَّ بِإِذۡنِ أَهۡلِهِنَّ وَءَاتُوهُنَّ أُجُورَهُنَّ بِٱلۡمَعۡرُوفِ مُحۡصَنَٰتٍ غَيۡرَ مُسَٰفِحَٰتٖ وَلَا مُتَّخِذَٰتِ أَخۡدَانٖۚ فَإِذَآ أُحۡصِنَّ فَإِنۡ أَتَيۡنَ بِفَٰحِشَةٖ فَعَلَيۡهِنَّ نِصۡفُ مَا عَلَى ٱلۡمُحۡصَنَٰتِ مِنَ ٱلۡعَذَابِۚ ذَٰلِكَ لِمَنۡ خَشِيَ ٱلۡعَنَتَ مِنكُمۡۚ وَأَن تَصۡبِرُواْ خَيۡرٞ لَّكُمۡۗ وَٱللَّهُ غَفُورٞ رَّحِيمٞ
നിങ്ങളിലാര്‍ക്കെങ്കിലും വിശ്വാസിനികളായ സ്വതന്ത്ര സ്ത്രീകളെ വിവാഹം കഴിക്കാന്‍ കഴിയില്ലെങ്കില്‍ നിങ്ങളുടെ അധീനതയിലുള്ള വിശ്വാസിനികളായ അടിമസ്ത്രീകളെ വിവാഹം ചെയ്യാം. നിങ്ങളുടെ വിശ്വാസത്തെ സംബന്ധിച്ച് നന്നായറിയുക അല്ലാഹുവിനാണ്. നിങ്ങള്‍ ഒരേ വര്‍ഗത്തില്‍പെട്ടവരാണല്ലോ. അതിനാല്‍ അവരെ അവരുടെ രക്ഷിതാക്കളുടെ അനുവാദത്തോടെ നിങ്ങള്‍ വിവാഹം കഴിച്ചുകൊള്ളുക. അവര്‍ക്ക് ന്യായമായ വിവാഹമൂല്യം നല്‍കണം. അവര്‍ ചാരിത്രവതികളും ദുര്‍വൃത്തിയിലേര്‍പ്പെടാത്തവരും രഹസ്യവേഴ്ചക്കാരെ സ്വീകരിക്കാത്തവരുമായിരിക്കണം. അങ്ങനെ അവര്‍ ദാമ്പത്യവരുതിയില്‍ വന്നശേഷം അവര്‍ ദുര്‍വൃത്തിയിലേര്‍പ്പെടുകയാണെങ്കില്‍ സ്വതന്ത്ര സ്ത്രീകളുടെ പാതി ശിക്ഷയാണ് അവര്‍ക്കുണ്ടാവുക. വിവാഹം കഴിച്ചില്ലെങ്കില്‍ തെറ്റ് സംഭവിച്ചേക്കുമെന്ന് ഭയമുള്ളവര്‍ക്ക് വേണ്ടിയാണിത്. എന്നാല്‍ ക്ഷമയവലംബിക്കുന്നതാണ് നിങ്ങള്‍ക്ക് കൂടുതലുത്തമം. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്