Surah An-Nisa Verse 92 - Malayalam Translation by Muhammad Karakunnu And Vanidas Elayavoor
Surah An-Nisaوَمَا كَانَ لِمُؤۡمِنٍ أَن يَقۡتُلَ مُؤۡمِنًا إِلَّا خَطَـٔٗاۚ وَمَن قَتَلَ مُؤۡمِنًا خَطَـٔٗا فَتَحۡرِيرُ رَقَبَةٖ مُّؤۡمِنَةٖ وَدِيَةٞ مُّسَلَّمَةٌ إِلَىٰٓ أَهۡلِهِۦٓ إِلَّآ أَن يَصَّدَّقُواْۚ فَإِن كَانَ مِن قَوۡمٍ عَدُوّٖ لَّكُمۡ وَهُوَ مُؤۡمِنٞ فَتَحۡرِيرُ رَقَبَةٖ مُّؤۡمِنَةٖۖ وَإِن كَانَ مِن قَوۡمِۭ بَيۡنَكُمۡ وَبَيۡنَهُم مِّيثَٰقٞ فَدِيَةٞ مُّسَلَّمَةٌ إِلَىٰٓ أَهۡلِهِۦ وَتَحۡرِيرُ رَقَبَةٖ مُّؤۡمِنَةٖۖ فَمَن لَّمۡ يَجِدۡ فَصِيَامُ شَهۡرَيۡنِ مُتَتَابِعَيۡنِ تَوۡبَةٗ مِّنَ ٱللَّهِۗ وَكَانَ ٱللَّهُ عَلِيمًا حَكِيمٗا
ഒരു വിശ്വാസിയും മറ്റൊരു വിശ്വാസിയെ വധിക്കാവതല്ല. അബദ്ധത്തില്‍ സംഭവിക്കുന്നതൊഴികെ. ആരെങ്കിലും അബദ്ധത്തില്‍ ഒരു വിശ്വാസിയെ വധിച്ചാല്‍ പ്രായശ്ചിത്തമായി വിശ്വാസിയായ ഒരടിമയെ മോചിപ്പിക്കുകയും കൊല്ലപ്പെട്ടവന്റെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും വേണം. അവര്‍ ഔദാര്യത്തോടെ വിട്ടുവീഴ്ച ചെയ്താലൊഴികെ. വധിക്കപ്പെട്ട സത്യവിശ്വാസി നിങ്ങളുടെ ശത്രുസമൂഹത്തില്‍പ്പെട്ടവനാണെങ്കില്‍ വിശ്വാസിയായ ഒരടിമയെ മോചിപ്പിക്കുക. എന്നാല്‍ കൊല്ലപ്പെട്ടവന്‍ നിങ്ങളുമായി സഖ്യത്തിലുള്ളവരില്‍പ്പെട്ടവനാണെങ്കില്‍ അയാളുടെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും വിശ്വാസിയായ ഒരടിമയെ മോചിപ്പിക്കുകയും വേണം. ആര്‍ക്കെങ്കിലും അതിനു സാധ്യമല്ലെങ്കില്‍ അവന്‍ തുടര്‍ച്ചയായി രണ്ടു മാസം നോമ്പനുഷ്ഠിക്കേണ്ടതാണ്. അല്ലാഹു നിശ്ചയിച്ച പ്രായശ്ചിത്തമാണിത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്