Surah Al-Araf Verse 53 - Malayalam Translation by Muhammad Karakunnu And Vanidas Elayavoor
Surah Al-Arafهَلۡ يَنظُرُونَ إِلَّا تَأۡوِيلَهُۥۚ يَوۡمَ يَأۡتِي تَأۡوِيلُهُۥ يَقُولُ ٱلَّذِينَ نَسُوهُ مِن قَبۡلُ قَدۡ جَآءَتۡ رُسُلُ رَبِّنَا بِٱلۡحَقِّ فَهَل لَّنَا مِن شُفَعَآءَ فَيَشۡفَعُواْ لَنَآ أَوۡ نُرَدُّ فَنَعۡمَلَ غَيۡرَ ٱلَّذِي كُنَّا نَعۡمَلُۚ قَدۡ خَسِرُوٓاْ أَنفُسَهُمۡ وَضَلَّ عَنۡهُم مَّا كَانُواْ يَفۡتَرُونَ
ഈ വേദപുസ്തകത്തിലുള്ളത് പുലരുന്നതല്ലാതെ മറ്റെന്താണ് അവര്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നത്? അത് പുലരുംനാളില്‍ നേരത്തെ അതിനെ മറന്നിരുന്നവര്‍ പറയും: "നമ്മുടെ നാഥന്റെ ദൂതന്മാര്‍ സത്യസന്ദേശവുമായി വന്നവരായിരുന്നു. ഇനി ശിപാര്‍ശകരായി വല്ലവരെയും നമുക്ക് കിട്ടുമോ? അതല്ലെങ്കില്‍ ഞങ്ങളെയൊന്ന് തിരിച്ചയക്കുമോ? എങ്കില്‍ ഞങ്ങള്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്നതില്‍നിന്ന് വ്യത്യസ്തമായി നല്ല കാര്യങ്ങള്‍ ചെയ്യുമായിരുന്നു.” അവര്‍ സ്വയം നഷ്ടം വരുത്തിവെച്ചവരാണ്. അവര്‍ കെട്ടിച്ചമച്ചിരുന്നതൊക്കെയും അവരെ വിട്ടകന്നിരിക്കുന്നു