Surah Al-Humaza - Malayalam Translation by Muhammad Karakunnu And Vanidas Elayavoor
وَيۡلٞ لِّكُلِّ هُمَزَةٖ لُّمَزَةٍ
കുത്തുവാക്ക് പറയുന്നവനൊക്കെയും നാശം! അവഹേളിക്കുന്നവന്നും
Surah Al-Humaza, Verse 1
ٱلَّذِي جَمَعَ مَالٗا وَعَدَّدَهُۥ
അവനോ, ധനം ഒരുക്കൂട്ടുകയും അത് എണ്ണിക്കണക്കാക്കുകയും ചെയ്യുന്നവനാണ്
Surah Al-Humaza, Verse 2
يَحۡسَبُ أَنَّ مَالَهُۥٓ أَخۡلَدَهُۥ
ധനം തന്നെ അനശ്വരനാക്കിയതായി അവന്‍ കരുതുന്നു
Surah Al-Humaza, Verse 3
كَلَّاۖ لَيُنۢبَذَنَّ فِي ٱلۡحُطَمَةِ
സംശയം വേണ്ട; അവന്‍ ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും
Surah Al-Humaza, Verse 4
وَمَآ أَدۡرَىٰكَ مَا ٱلۡحُطَمَةُ
ഹുത്വമ എന്തെന്ന് നിനക്കറിയാമോ
Surah Al-Humaza, Verse 5
نَارُ ٱللَّهِ ٱلۡمُوقَدَةُ
അല്ലാഹുവിന്റെ കത്തിപ്പടരും നരകത്തീയാണത്
Surah Al-Humaza, Verse 6
ٱلَّتِي تَطَّلِعُ عَلَى ٱلۡأَفۡـِٔدَةِ
ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നത്
Surah Al-Humaza, Verse 7
إِنَّهَا عَلَيۡهِم مُّؤۡصَدَةٞ
അത് അവരുടെ മേല്‍ മൂടിയിരിക്കും
Surah Al-Humaza, Verse 8
فِي عَمَدٖ مُّمَدَّدَةِۭ
നാട്ടിനിര്‍ത്തിയ സ്തംഭങ്ങളില്‍ അവര്‍ ബന്ധിതരായിരിക്കെ
Surah Al-Humaza, Verse 9