UAE Prayer Times

  • Dubai
  • Abu Dhabi
  • Sharjah
  • Ajman
  • Fujairah
  • Umm Al Quwain
  • Ras Al Khaimah
  • Quran Translations

Surah At-Taubah - Malayalam Translation by Muhammad Karakunnu And Vanidas Elayavoor


بَرَآءَةٞ مِّنَ ٱللَّهِ وَرَسُولِهِۦٓ إِلَى ٱلَّذِينَ عَٰهَدتُّم مِّنَ ٱلۡمُشۡرِكِينَ

നിങ്ങളുമായി കരാറിലേര്പ്പെട്ടിരുന്ന ബഹുദൈവ വിശ്വാസികളോട് ‎അല്ലാഹുവിനും അവന്റെ ദൂതന്നും ഇനിമേല്‍ ബാധ്യതയൊന്നുമില്ലെന്ന ‎അറിയിപ്പാണിത്: ‎
Surah At-Taubah, Verse 1


فَسِيحُواْ فِي ٱلۡأَرۡضِ أَرۡبَعَةَ أَشۡهُرٖ وَٱعۡلَمُوٓاْ أَنَّكُمۡ غَيۡرُ مُعۡجِزِي ٱللَّهِ وَأَنَّ ٱللَّهَ مُخۡزِي ٱلۡكَٰفِرِينَ

‎"നാലു മാസം നിങ്ങള്‍ നാട്ടില്‍ സ്വൈരമായി സഞ്ചരിച്ചുകൊള്ളുക.” ‎അറിയുക: നിങ്ങള്ക്ക് അല്ലാഹുവെ തോല്പിരക്കാനാവില്ല. സത്യനിഷേധികളെ ‎അല്ലാഹു മാനം കെടുത്തുകതന്നെ ചെയ്യും. ‎
Surah At-Taubah, Verse 2


وَأَذَٰنٞ مِّنَ ٱللَّهِ وَرَسُولِهِۦٓ إِلَى ٱلنَّاسِ يَوۡمَ ٱلۡحَجِّ ٱلۡأَكۡبَرِ أَنَّ ٱللَّهَ بَرِيٓءٞ مِّنَ ٱلۡمُشۡرِكِينَ وَرَسُولُهُۥۚ فَإِن تُبۡتُمۡ فَهُوَ خَيۡرٞ لَّكُمۡۖ وَإِن تَوَلَّيۡتُمۡ فَٱعۡلَمُوٓاْ أَنَّكُمۡ غَيۡرُ مُعۡجِزِي ٱللَّهِۗ وَبَشِّرِ ٱلَّذِينَ كَفَرُواْ بِعَذَابٍ أَلِيمٍ

മഹത്തായ ഹജ്ജ് നാളില്‍ മുഴുവന്‍ മനുഷ്യര്ക്കു മായി അല്ലാഹുവും ‎അവന്റെ ദൂതനും നല്കു്ന്ന അറിയിപ്പാണിത്. ഇനിമുതല്‍ അല്ലാഹുവിനും ‎അവന്റെ ദുതന്നും ബഹുദൈവ വിശ്വാസികളോട് ഒരുവിധ ബാധ്യതയുമില്ല. ‎അതിനാല്‍ നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍ അതാണ് നിങ്ങള്ക്ക് ഉത്തമം. ‎അഥവാ, നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍ അറിയുക: അല്ലാഹുവെ ‎തോല്പി്ക്കാന്‍ നിങ്ങള്ക്കാിവില്ല. സത്യനിഷേധികള്ക്ക് നോവേറിയ ‎ശിക്ഷയുണ്ടെന്ന് അവരെ നീ “സുവാര്ത്തു” അറിയിക്കുക. ‎
Surah At-Taubah, Verse 3


إِلَّا ٱلَّذِينَ عَٰهَدتُّم مِّنَ ٱلۡمُشۡرِكِينَ ثُمَّ لَمۡ يَنقُصُوكُمۡ شَيۡـٔٗا وَلَمۡ يُظَٰهِرُواْ عَلَيۡكُمۡ أَحَدٗا فَأَتِمُّوٓاْ إِلَيۡهِمۡ عَهۡدَهُمۡ إِلَىٰ مُدَّتِهِمۡۚ إِنَّ ٱللَّهَ يُحِبُّ ٱلۡمُتَّقِينَ

എന്നാല്‍ ബഹുദൈവ വിശ്വാസികളില്നിന്ന് നിങ്ങളുമായി ‎കരാറിലേര്പ്പെടുകയും പിന്നെ അത് പാലിക്കുന്നതില്‍ വീഴ്ച ‎വരുത്താതിരിക്കുകയും നിങ്ങള്ക്കെനതിരെ ആരെയും ‎സഹായിക്കാതിരിക്കുകയും ചെയ്തവര്ക്ക് ഇതു ബാധകമല്ല. അവരോടുള്ള ‎കരാര്‍ അവയുടെ കാലാവധിവരെ നിങ്ങള്‍ പാലിക്കുക. തീര്ച്ച്യായും ‎അല്ലാഹു സൂക്ഷ്മത പുലര്ത്തുരന്നവരെയാണ് ഇഷ്ടപ്പെടുന്നത്. ‎
Surah At-Taubah, Verse 4


فَإِذَا ٱنسَلَخَ ٱلۡأَشۡهُرُ ٱلۡحُرُمُ فَٱقۡتُلُواْ ٱلۡمُشۡرِكِينَ حَيۡثُ وَجَدتُّمُوهُمۡ وَخُذُوهُمۡ وَٱحۡصُرُوهُمۡ وَٱقۡعُدُواْ لَهُمۡ كُلَّ مَرۡصَدٖۚ فَإِن تَابُواْ وَأَقَامُواْ ٱلصَّلَوٰةَ وَءَاتَوُاْ ٱلزَّكَوٰةَ فَخَلُّواْ سَبِيلَهُمۡۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٞ

അങ്ങനെ യുദ്ധം നിഷിദ്ധമായ മാസങ്ങള്‍ പിന്നിട്ടാല്‍ ആ ബഹുദൈവ ‎വിശ്വാസികളെ നിങ്ങള്‍ എവിടെ കണ്ടാലും കൊന്നുകളയുക. അവരെ ‎പിടികൂടുകയും ഉപരോധിക്കുകയും ചെയ്യുക. എല്ലാ മര്മളസ്ഥാനങ്ങളിലും ‎അവര്ക്കാ യി പതിയിരിക്കുക. അഥവാ, അവര്‍ പശ്ചാത്തപിക്കുകയും ‎നമസ്കാരം നിഷ്ഠയോടെ നിര്വുഹിക്കുകയും സകാത്ത് ‎നല്കുാകയുമാണെങ്കില്‍ അവരെ അവരുടെ പാട്ടിനുവിട്ടേക്കുക. സംശയം ‎വേണ്ട; അല്ലാഹു ഏറെ പൊറുക്കുന്നവനും പരമ ദയാലുവുമാണ്. ‎
Surah At-Taubah, Verse 5


وَإِنۡ أَحَدٞ مِّنَ ٱلۡمُشۡرِكِينَ ٱسۡتَجَارَكَ فَأَجِرۡهُ حَتَّىٰ يَسۡمَعَ كَلَٰمَ ٱللَّهِ ثُمَّ أَبۡلِغۡهُ مَأۡمَنَهُۥۚ ذَٰلِكَ بِأَنَّهُمۡ قَوۡمٞ لَّا يَعۡلَمُونَ

ബഹുദൈവ വിശ്വാസികളിലാരെങ്കിലും നിന്റെയടുത്ത് അഭയം തേടിവന്നാല്‍ ‎അവന്ന് നീ അഭയം നല്കുക. അവന്‍ ദൈവവചനം കേട്ടറിയട്ടെ. പിന്നെ ‎അവനെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചുകൊടുക്കുക. അവര്‍ അറിവില്ലാത്ത ‎ജനമായതിനാലാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. ‎
Surah At-Taubah, Verse 6


كَيۡفَ يَكُونُ لِلۡمُشۡرِكِينَ عَهۡدٌ عِندَ ٱللَّهِ وَعِندَ رَسُولِهِۦٓ إِلَّا ٱلَّذِينَ عَٰهَدتُّمۡ عِندَ ٱلۡمَسۡجِدِ ٱلۡحَرَامِۖ فَمَا ٱسۡتَقَٰمُواْ لَكُمۡ فَٱسۡتَقِيمُواْ لَهُمۡۚ إِنَّ ٱللَّهَ يُحِبُّ ٱلۡمُتَّقِينَ

ആ ബഹുദൈവ വിശ്വാസികള്ക്ക് അല്ലാഹുവിന്റെയും അവന്റെ ‎ദൂതന്റെയും അടുക്കല്‍ കരാര്‍ നിലനില്ക്കു ന്നതെങ്ങനെ? മസ്ജിദുല്‍ ‎ഹറാമിനടുത്തുവെച്ച് നിങ്ങളുമായി കരാര്‍ ചെയ്തവര്ക്കൊ ഴികെ. അവര്‍ ‎നിങ്ങളോട് നന്നായി വര്ത്തി ക്കുകയാണെങ്കില്‍ നിങ്ങള്‍ അവരോടും ‎നല്ലനിലയില്‍ വര്ത്തിിക്കുക. തീര്ച്ച്യായും അല്ലാഹു സൂക്ഷ്മത ‎പുലര്ത്തു ന്നവരെയാണ് ഇഷ്ടപ്പെടുന്നത്. ‎
Surah At-Taubah, Verse 7


كَيۡفَ وَإِن يَظۡهَرُواْ عَلَيۡكُمۡ لَا يَرۡقُبُواْ فِيكُمۡ إِلّٗا وَلَا ذِمَّةٗۚ يُرۡضُونَكُم بِأَفۡوَٰهِهِمۡ وَتَأۡبَىٰ قُلُوبُهُمۡ وَأَكۡثَرُهُمۡ فَٰسِقُونَ

അതെങ്ങനെ നിലനില്ക്കാനാണ്? അവര്ക്ക് നിങ്ങളെ കീഴ്പെടുത്താന്‍ ‎സാധിച്ചാല്‍ നിങ്ങളുമായുള്ള കുടുംബബന്ധമോ സന്ധിവ്യവസ്ഥകളോ ഒന്നും ‎അവര്‍ പരിഗണിക്കുകയില്ല. വാക്കുകള്‍ കൊണ്ട് അവര്‍ നിങ്ങളെ ‎തൃപ്തിപ്പെടുത്തും. എന്നാല്‍ അവരുടെ മനസ്സുകളത് നിരാകരിക്കും. ‎അവരിലേറെപ്പേരും അധാര്മി്കരാണ്. ‎
Surah At-Taubah, Verse 8


ٱشۡتَرَوۡاْ بِـَٔايَٰتِ ٱللَّهِ ثَمَنٗا قَلِيلٗا فَصَدُّواْ عَن سَبِيلِهِۦٓۚ إِنَّهُمۡ سَآءَ مَا كَانُواْ يَعۡمَلُونَ

അവര്‍ തുച്ഛവിലയ്ക്ക് അല്ലാഹുവിന്റെ വചനങ്ങളെ വിറ്റു. ‎അല്ലാഹുവിന്റെ മാര്ഗ്ത്തില്നിുന്ന് ജനത്തെ തടയുകയും ചെയ്തു. അവര്‍ ‎ചെയ്തുകൊണ്ടിരിക്കുന്നത് വളരെ ചീത്ത തന്നെ. ‎
Surah At-Taubah, Verse 9


لَا يَرۡقُبُونَ فِي مُؤۡمِنٍ إِلّٗا وَلَا ذِمَّةٗۚ وَأُوْلَـٰٓئِكَ هُمُ ٱلۡمُعۡتَدُونَ

സത്യവിശ്വാസിയുടെ കാര്യത്തില്‍ രക്തബന്ധമോ സന്ധിവ്യവസ്ഥയോ അവര്‍ ‎പരിഗണിക്കാറില്ല. അവര്‍ തന്നെയാണ് അതിക്രമികള്‍. ‎
Surah At-Taubah, Verse 10


فَإِن تَابُواْ وَأَقَامُواْ ٱلصَّلَوٰةَ وَءَاتَوُاْ ٱلزَّكَوٰةَ فَإِخۡوَٰنُكُمۡ فِي ٱلدِّينِۗ وَنُفَصِّلُ ٱلۡأٓيَٰتِ لِقَوۡمٖ يَعۡلَمُونَ

എന്നാല്‍ അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം നിഷ്ഠയോടെ ‎നിര്വലഹിക്കുകയും സകാത്ത് നല്കുശകയുമാണെങ്കില്‍ അവര്‍ നിങ്ങളുടെ ‎ആദര്ശലസഹോദരങ്ങളാണ്. കാര്യം മനസ്സിലാക്കുന്ന ജനത്തിനായി നാം ‎നമ്മുടെ പ്രമാണങ്ങള്‍ വിശദീകരിക്കുകയാണ്. ‎
Surah At-Taubah, Verse 11


وَإِن نَّكَثُوٓاْ أَيۡمَٰنَهُم مِّنۢ بَعۡدِ عَهۡدِهِمۡ وَطَعَنُواْ فِي دِينِكُمۡ فَقَٰتِلُوٓاْ أَئِمَّةَ ٱلۡكُفۡرِ إِنَّهُمۡ لَآ أَيۡمَٰنَ لَهُمۡ لَعَلَّهُمۡ يَنتَهُونَ

അഥവാ, അവര്‍ കരാര്‍ ചെയ്തശേഷം തങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുകയും ‎നിങ്ങളുടെ മതത്തെ അവഹേളിക്കുകയുമാണെങ്കില്‍ സത്യനിഷേധത്തിന്റെ ‎തലതൊട്ടപ്പന്മാരോട് നിങ്ങള്‍ യുദ്ധം ചെയ്യുക. കാരണം അവരുടെ ‎പ്രതിജ്ഞകള്ക്ക്ോ ഒരര്ഥമവുമില്ല; തീര്ച്ചത. ഒരുവേള അവര്‍ വിരമിച്ചെങ്കിലോ. ‎
Surah At-Taubah, Verse 12


أَلَا تُقَٰتِلُونَ قَوۡمٗا نَّكَثُوٓاْ أَيۡمَٰنَهُمۡ وَهَمُّواْ بِإِخۡرَاجِ ٱلرَّسُولِ وَهُم بَدَءُوكُمۡ أَوَّلَ مَرَّةٍۚ أَتَخۡشَوۡنَهُمۡۚ فَٱللَّهُ أَحَقُّ أَن تَخۡشَوۡهُ إِن كُنتُم مُّؤۡمِنِينَ

തങ്ങളുടെ കരാറുകള്‍ ലംഘിക്കുകയും ദൈവദൂതനെ നാടുകടത്താന്‍ ‎മുതിരുകയും ചെയ്ത ജനത്തോട് നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ലെന്നോ? ‎അവരാണല്ലോ ആദ്യം യുദ്ധം ആരംഭിച്ചത്. എന്നിട്ടും നിങ്ങളവരെ ‎പേടിക്കുകയോ? എന്നാല്‍ ഭയപ്പെടാന്‍ കൂടുതല്‍ അര്ഹകന്‍ അല്ലാഹുവാണ്. ‎നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍! ‎
Surah At-Taubah, Verse 13


قَٰتِلُوهُمۡ يُعَذِّبۡهُمُ ٱللَّهُ بِأَيۡدِيكُمۡ وَيُخۡزِهِمۡ وَيَنصُرۡكُمۡ عَلَيۡهِمۡ وَيَشۡفِ صُدُورَ قَوۡمٖ مُّؤۡمِنِينَ

നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. നിങ്ങളുടെ കൈകള്കൊുണ്ട് അല്ലാഹു ‎അവരെ ശിക്ഷിക്കും. അവരെ അവന്‍ നാണം കെടുത്തും. അവര്ക്കെ തിരെ ‎നിങ്ങളെ സഹായിക്കും. അങ്ങനെ സത്യവിശ്വാസികളുടെ മനസ്സുകള്ക്ക്ു ‎അവന്‍ സ്വസ്ഥത നല്കുംര. ‎
Surah At-Taubah, Verse 14


وَيُذۡهِبۡ غَيۡظَ قُلُوبِهِمۡۗ وَيَتُوبُ ٱللَّهُ عَلَىٰ مَن يَشَآءُۗ وَٱللَّهُ عَلِيمٌ حَكِيمٌ

അവരുടെ മനസ്സുകളിലെ വെറുപ്പ് അവന്‍ തുടച്ചുനീക്കും. അല്ലാഹു ‎അവനിച്ഛിക്കുന്നവരുടെ പശ്ചാത്താപം സ്വീകരിക്കുന്നു. അല്ലാഹു എല്ലാം ‎അറിയുന്നവനും യുക്തിജ്ഞനുമാണ്. ‎
Surah At-Taubah, Verse 15


أَمۡ حَسِبۡتُمۡ أَن تُتۡرَكُواْ وَلَمَّا يَعۡلَمِ ٱللَّهُ ٱلَّذِينَ جَٰهَدُواْ مِنكُمۡ وَلَمۡ يَتَّخِذُواْ مِن دُونِ ٱللَّهِ وَلَا رَسُولِهِۦ وَلَا ٱلۡمُؤۡمِنِينَ وَلِيجَةٗۚ وَٱللَّهُ خَبِيرُۢ بِمَا تَعۡمَلُونَ

നിങ്ങളില്‍ അല്ലാഹുവിന്റെ മാര്ഗിത്തില്‍ സമരം നടത്തുകയും, ‎അല്ലാഹുവിനെയും അവന്റെ ദൂതനെയും സത്യവിശ്വാസികളെയുമല്ലാതെ ‎ആരെയും രഹസ്യകൂട്ടാളികളായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവര്‍ ‎ആരെന്ന് അല്ലാഹു വേര്തികരിച്ചെടുത്തിട്ടല്ലാതെ നിങ്ങളെ വെറുതെ ‎വിട്ടേക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നിങ്ങള്‍ ചെയ്യുന്നതൊക്കെയും ‎സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു. ‎
Surah At-Taubah, Verse 16


مَا كَانَ لِلۡمُشۡرِكِينَ أَن يَعۡمُرُواْ مَسَٰجِدَ ٱللَّهِ شَٰهِدِينَ عَلَىٰٓ أَنفُسِهِم بِٱلۡكُفۡرِۚ أُوْلَـٰٓئِكَ حَبِطَتۡ أَعۡمَٰلُهُمۡ وَفِي ٱلنَّارِ هُمۡ خَٰلِدُونَ

ബഹുദൈവ വിശ്വാസികള്‍ സത്യനിഷേധത്തിന് സ്വയം സാക്ഷ്യം ‎വഹിക്കുന്നവരായിരിക്കെ അവര്ക്ക്് അല്ലാഹുവിന്റെ പള്ളികള്‍ ‎പരിപാലിക്കാന്‍ ഒരവകാശവുമില്ല. അവരുടെ പ്രവര്ത്ത നങ്ങളൊക്കെയും ‎പാഴായിരിക്കുന്നു. നരകത്തീയിലവര്‍ നിത്യവാസികളായിരിക്കും. ‎
Surah At-Taubah, Verse 17


إِنَّمَا يَعۡمُرُ مَسَٰجِدَ ٱللَّهِ مَنۡ ءَامَنَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ وَأَقَامَ ٱلصَّلَوٰةَ وَءَاتَى ٱلزَّكَوٰةَ وَلَمۡ يَخۡشَ إِلَّا ٱللَّهَۖ فَعَسَىٰٓ أُوْلَـٰٓئِكَ أَن يَكُونُواْ مِنَ ٱلۡمُهۡتَدِينَ

അല്ലാഹുവിന്റെ പള്ളികള്‍ പരിപാലിക്കേണ്ടത് അല്ലാഹുവിലും ‎അന്ത്യദിനത്തിലും വിശ്വസിക്കുകയും നമസ്കാരം നിഷ്ഠയോടെ ‎നിര്വയഹിക്കുകയും സകാത്ത് നല്കുകകയും അല്ലാഹുവെയല്ലാതെ ഒന്നിനെയും ‎ഭയപ്പെടാതിരിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ്. അവര്‍ നേര്വകഴി ‎പ്രാപിച്ചവരായേക്കാം. ‎
Surah At-Taubah, Verse 18


۞أَجَعَلۡتُمۡ سِقَايَةَ ٱلۡحَآجِّ وَعِمَارَةَ ٱلۡمَسۡجِدِ ٱلۡحَرَامِ كَمَنۡ ءَامَنَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ وَجَٰهَدَ فِي سَبِيلِ ٱللَّهِۚ لَا يَسۡتَوُۥنَ عِندَ ٱللَّهِۗ وَٱللَّهُ لَا يَهۡدِي ٱلۡقَوۡمَ ٱلظَّـٰلِمِينَ

തീര്ഥാചടകന് വെള്ളം കുടിക്കാന്‍ കൊടുക്കുന്നതിനെയും മസ്ജിദുല്‍ ഹറാം ‎പരിപാലിക്കുന്നതിനെയും അല്ലാഹുവിലും അന്ത്യദിനത്തിലും ‎വിശ്വസിക്കുകയും ദൈവമാര്ഗ്ത്തില്‍ സമരം നടത്തുകയും ചെയ്യുന്നവരുടെ ‎പ്രവര്ത്തകനങ്ങളെപ്പോലെയാക്കുകയാണോ നിങ്ങള്‍? അല്ലാഹുവിന്റെ ‎അടുക്കല്‍ അവ രണ്ടും ഒരേപോലെയല്ല. അല്ലാഹു അക്രമികളായ ജനത്തെ ‎നേര്വകഴിയിലാക്കുകയില്ല. ‎
Surah At-Taubah, Verse 19


ٱلَّذِينَ ءَامَنُواْ وَهَاجَرُواْ وَجَٰهَدُواْ فِي سَبِيلِ ٱللَّهِ بِأَمۡوَٰلِهِمۡ وَأَنفُسِهِمۡ أَعۡظَمُ دَرَجَةً عِندَ ٱللَّهِۚ وَأُوْلَـٰٓئِكَ هُمُ ٱلۡفَآئِزُونَ

സത്യവിശ്വാസം സ്വീകരിക്കുകയും സ്വന്തം നാട് വെടിയുകയും ‎അല്ലാഹുവിന്റെ മാര്ഗിത്തില്‍ ദേഹംകൊണ്ടും ധനംകൊണ്ടും സമരം ‎നടത്തുകയും ചെയ്യുന്നവര്‍ അല്ലാഹുവിങ്കല്‍ ഉന്നതസ്ഥാനീയരാണ്. വിജയം ‎വരിക്കുന്നവരും അവര്‍ തന്നെ. ‎
Surah At-Taubah, Verse 20


يُبَشِّرُهُمۡ رَبُّهُم بِرَحۡمَةٖ مِّنۡهُ وَرِضۡوَٰنٖ وَجَنَّـٰتٖ لَّهُمۡ فِيهَا نَعِيمٞ مُّقِيمٌ

അവരുടെ നാഥന്‍ അവരെ തന്നില്‍ നിന്നുള്ള കാരുണ്യത്തെയും ‎തൃപ്തിയെയും സ്വര്ഗീിയാരാമങ്ങളെയും സംബന്ധിച്ച ശുഭവാര്ത്തന ‎അറിയിക്കുന്നു. അവര്ക്കങവിടെ അനശ്വരമായ സുഖാനുഭൂതികളുണ്ട്. ‎
Surah At-Taubah, Verse 21


خَٰلِدِينَ فِيهَآ أَبَدًاۚ إِنَّ ٱللَّهَ عِندَهُۥٓ أَجۡرٌ عَظِيمٞ

അവരതില്‍ നിത്യവാസികളായിരിക്കും. തീര്ച്നുയായും അല്ലാഹുവിന്റെ ‎പക്കല്‍ മഹത്തായ പ്രതിഫലമാണുള്ളത്. ‎
Surah At-Taubah, Verse 22


يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَتَّخِذُوٓاْ ءَابَآءَكُمۡ وَإِخۡوَٰنَكُمۡ أَوۡلِيَآءَ إِنِ ٱسۡتَحَبُّواْ ٱلۡكُفۡرَ عَلَى ٱلۡإِيمَٰنِۚ وَمَن يَتَوَلَّهُم مِّنكُمۡ فَأُوْلَـٰٓئِكَ هُمُ ٱلظَّـٰلِمُونَ

വിശ്വസിച്ചവരേ, നിങ്ങള്‍ സ്വന്തം പിതാക്കളെയും സഹോദരങ്ങളെയും ‎നിങ്ങളുടെ രക്ഷാധികാരികളാക്കരുത്; അവര്‍ സത്യവിശ്വാസത്തെക്കാള്‍ ‎സത്യനിഷേധത്തെ സ്നേഹിക്കുന്നവരെങ്കില്‍! നിങ്ങളിലാരെങ്കിലും അവരെ ‎രക്ഷാധികാരികളാക്കുകയാണെങ്കില്‍ അവര്‍ തന്നെയാണ് അക്രമികള്‍. ‎
Surah At-Taubah, Verse 23


قُلۡ إِن كَانَ ءَابَآؤُكُمۡ وَأَبۡنَآؤُكُمۡ وَإِخۡوَٰنُكُمۡ وَأَزۡوَٰجُكُمۡ وَعَشِيرَتُكُمۡ وَأَمۡوَٰلٌ ٱقۡتَرَفۡتُمُوهَا وَتِجَٰرَةٞ تَخۡشَوۡنَ كَسَادَهَا وَمَسَٰكِنُ تَرۡضَوۡنَهَآ أَحَبَّ إِلَيۡكُم مِّنَ ٱللَّهِ وَرَسُولِهِۦ وَجِهَادٖ فِي سَبِيلِهِۦ فَتَرَبَّصُواْ حَتَّىٰ يَأۡتِيَ ٱللَّهُ بِأَمۡرِهِۦۗ وَٱللَّهُ لَا يَهۡدِي ٱلۡقَوۡمَ ٱلۡفَٰسِقِينَ

പറയുക: നിങ്ങളുടെ പിതാക്കളും പുത്രന്മാരും സഹോദരങ്ങളും ഇണകളും ‎കുടുംബക്കാരും, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, നഷ്ടം ‎നേരിടുമോ എന്ന് നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും, നിങ്ങള്ക്കേകറെ പ്രിയപ്പെട്ട ‎പാര്‍പ്പിടങ്ങളുമാണ് നിങ്ങള്ക്ക്പ അല്ലാഹുവെക്കാളും അവന്റെ ‎ദൂതനെക്കാളും അവന്റെ മാര്ഗ്ത്തിലെ അധ്വാനപരിശ്രമത്തെക്കാളും ‎പ്രിയപ്പെട്ടവയെങ്കില്‍ അല്ലാഹു തന്റെ കല്പ്ന നടപ്പില്‍ വരുത്തുന്നത് ‎കാത്തിരുന്നുകൊള്ളുക. കുറ്റവാളികളായ ജനത്തെ അല്ലാഹു ‎നേര്വിഴിയിലാക്കുകയില്ല. ‎
Surah At-Taubah, Verse 24


لَقَدۡ نَصَرَكُمُ ٱللَّهُ فِي مَوَاطِنَ كَثِيرَةٖ وَيَوۡمَ حُنَيۡنٍ إِذۡ أَعۡجَبَتۡكُمۡ كَثۡرَتُكُمۡ فَلَمۡ تُغۡنِ عَنكُمۡ شَيۡـٔٗا وَضَاقَتۡ عَلَيۡكُمُ ٱلۡأَرۡضُ بِمَا رَحُبَتۡ ثُمَّ وَلَّيۡتُم مُّدۡبِرِينَ

അല്ലാഹു നിങ്ങളെ നിരവധി സന്ദര്ഭ്ങ്ങളില്‍ സഹായിച്ചിട്ടുണ്ട്. ഹുനയ്ന്‍ ‎യുദ്ധദിനത്തിലും. അന്ന് നിങ്ങളുടെ എണ്ണപ്പെരുപ്പം നിങ്ങളെ ‎ദുരഭിമാനികളാക്കി. എന്നാല്‍ ആ സംഖ്യാധിക്യം നിങ്ങള്ക്കൊെട്ടും ‎നേട്ടമുണ്ടാക്കിയില്ല. ഭൂമി വളരെ വിശാലമായിരിക്കെ തന്നെ അത് പറ്റെ ‎ഇടുങ്ങിയതായി നിങ്ങള്ക്കുിതോന്നി. അങ്ങനെ നിങ്ങള്‍ പിന്തിരിഞ്ഞോടുകയും ‎ചെയ്തു. ‎
Surah At-Taubah, Verse 25


ثُمَّ أَنزَلَ ٱللَّهُ سَكِينَتَهُۥ عَلَىٰ رَسُولِهِۦ وَعَلَى ٱلۡمُؤۡمِنِينَ وَأَنزَلَ جُنُودٗا لَّمۡ تَرَوۡهَا وَعَذَّبَ ٱلَّذِينَ كَفَرُواْۚ وَذَٰلِكَ جَزَآءُ ٱلۡكَٰفِرِينَ

പിന്നീട് അല്ലാഹു തന്റെ ദൂതന്നും സത്യവിശ്വാസികള്ക്കും തന്നില്‍ നിന്നുള്ള ‎സമാധാനം സമ്മാനിച്ചു. നിങ്ങള്ക്ക്യ കാണാനാവാത്ത കുറേ പോരാളികളെ ‎ഇറക്കിത്തന്നു. സത്യനിഷേധികളെ അവന്‍ ശിക്ഷിക്കുകയും ചെയ്തു. ‎അതുതന്നെയാണ് സത്യനിഷേധികള്ക്കുഷള്ള പ്രതിഫലം. ‎
Surah At-Taubah, Verse 26


ثُمَّ يَتُوبُ ٱللَّهُ مِنۢ بَعۡدِ ذَٰلِكَ عَلَىٰ مَن يَشَآءُۗ وَٱللَّهُ غَفُورٞ رَّحِيمٞ

പിന്നെ അതിനുശേഷം അല്ലാഹു താനിച്ഛിക്കുന്നവരുടെ പശ്ചാത്താപം ‎സ്വീകരിക്കുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമ ദയാലുവുമാകുന്നു. ‎
Surah At-Taubah, Verse 27


يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِنَّمَا ٱلۡمُشۡرِكُونَ نَجَسٞ فَلَا يَقۡرَبُواْ ٱلۡمَسۡجِدَ ٱلۡحَرَامَ بَعۡدَ عَامِهِمۡ هَٰذَاۚ وَإِنۡ خِفۡتُمۡ عَيۡلَةٗ فَسَوۡفَ يُغۡنِيكُمُ ٱللَّهُ مِن فَضۡلِهِۦٓ إِن شَآءَۚ إِنَّ ٱللَّهَ عَلِيمٌ حَكِيمٞ

വിശ്വസിച്ചവരേ, ബഹുദൈവ വിശ്വാസികള്‍ അവിശുദ്ധരാണ്. അതിനാല്‍ ‎ഇക്കൊല്ലത്തിനുശേഷം അവര്‍ മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്. ‎ദാരിദ്യ്രം വന്നേക്കുമെന്ന് നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍ അറിയുക: അല്ലാഹു ‎ഇച്ഛിക്കുന്നുവെങ്കില്‍ തന്റെ അനുഗ്രഹത്താല്‍ നിങ്ങള്ക്ക്മ അവന്‍ സമൃദ്ധി ‎വരുത്തും. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്. ‎
Surah At-Taubah, Verse 28


قَٰتِلُواْ ٱلَّذِينَ لَا يُؤۡمِنُونَ بِٱللَّهِ وَلَا بِٱلۡيَوۡمِ ٱلۡأٓخِرِ وَلَا يُحَرِّمُونَ مَا حَرَّمَ ٱللَّهُ وَرَسُولُهُۥ وَلَا يَدِينُونَ دِينَ ٱلۡحَقِّ مِنَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ حَتَّىٰ يُعۡطُواْ ٱلۡجِزۡيَةَ عَن يَدٖ وَهُمۡ صَٰغِرُونَ

വേദക്കാരില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാത്തവരും ‎അല്ലാഹുവും അവന്റെ ദൂതനും വിലക്കിയത് നിഷിദ്ധമായി ‎ഗണിക്കാത്തവരും സത്യമതത്തെ ജീവിത വ്യവസ്ഥയായി ‎സ്വീകരിക്കാത്തവരുമായ ജനത്തോട് യുദ്ധം ചെയ്യുക. അവര്‍ വിധേയരായി ‎കയ്യോടെ ജിസ്യത നല്കുംടവരെ. ‎
Surah At-Taubah, Verse 29


وَقَالَتِ ٱلۡيَهُودُ عُزَيۡرٌ ٱبۡنُ ٱللَّهِ وَقَالَتِ ٱلنَّصَٰرَى ٱلۡمَسِيحُ ٱبۡنُ ٱللَّهِۖ ذَٰلِكَ قَوۡلُهُم بِأَفۡوَٰهِهِمۡۖ يُضَٰهِـُٔونَ قَوۡلَ ٱلَّذِينَ كَفَرُواْ مِن قَبۡلُۚ قَٰتَلَهُمُ ٱللَّهُۖ أَنَّىٰ يُؤۡفَكُونَ

യഹൂദര്‍ പറയുന്നു, ഉസൈര്‍ ദൈവപുത്രനാണെന്ന്. ക്രൈസ്തവര്‍ പറയുന്നു, ‎മിശിഹാ ദൈവപുത്രനാണെന്ന്. ഇതെല്ലാം അവരുടെ വാചകക്കസര്ത്തു കള്‍ ‎മാത്രമാണ്. നേരത്തെ സത്യത്തെ നിഷേധിച്ചവരെപ്പോലെത്തന്നെയാണ് ഇവരും ‎സംസാരിക്കുന്നത്. അല്ലാഹു അവരെ ശപിക്കട്ടെ. എങ്ങോട്ടാണ് അവര്‍ ‎വഴിവിട്ട് പോയിക്കൊണ്ടിരിക്കുന്നത്? ‎
Surah At-Taubah, Verse 30


ٱتَّخَذُوٓاْ أَحۡبَارَهُمۡ وَرُهۡبَٰنَهُمۡ أَرۡبَابٗا مِّن دُونِ ٱللَّهِ وَٱلۡمَسِيحَ ٱبۡنَ مَرۡيَمَ وَمَآ أُمِرُوٓاْ إِلَّا لِيَعۡبُدُوٓاْ إِلَٰهٗا وَٰحِدٗاۖ لَّآ إِلَٰهَ إِلَّا هُوَۚ سُبۡحَٰنَهُۥ عَمَّا يُشۡرِكُونَ

അവര്‍ തങ്ങളുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും ‎അല്ലാഹുവിനു പുറമെ ദൈവങ്ങളാക്കി സ്വീകരിച്ചു. മര്യെമിന്റെ മകന്‍ ‎മസീഹിനെയും. എന്നാല്‍ ഇവരൊക്കെ ഒരേയൊരു ദൈവത്തിന് ‎വഴിപ്പെടാനല്ലാതെ കല്പിലക്കപ്പെട്ടിരുന്നില്ല. അവനല്ലാതെ ദൈവമില്ല. അവര്‍ ‎പങ്കുചേര്ക്കു ന്നവയില്‍ നിന്നൊക്കെ എത്രയോ വിശുദ്ധനാണ് അവന്‍. ‎
Surah At-Taubah, Verse 31


يُرِيدُونَ أَن يُطۡفِـُٔواْ نُورَ ٱللَّهِ بِأَفۡوَٰهِهِمۡ وَيَأۡبَى ٱللَّهُ إِلَّآ أَن يُتِمَّ نُورَهُۥ وَلَوۡ كَرِهَ ٱلۡكَٰفِرُونَ

തങ്ങളുടെ വായകൊണ്ട് അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താനാണ് ‎അവരുദ്ദേശിക്കുന്നത്. എന്നാല്‍ അല്ലാഹു തന്റെ പ്രകാശം ‎പൂര്ണ്തയിലെത്തിക്കാതിരിക്കില്ല. സത്യനിഷേധികള്ക്ക് അതെത്ര തന്നെ ‎അരോചകമാണെങ്കിലും! ‎
Surah At-Taubah, Verse 32


هُوَ ٱلَّذِيٓ أَرۡسَلَ رَسُولَهُۥ بِٱلۡهُدَىٰ وَدِينِ ٱلۡحَقِّ لِيُظۡهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ وَلَوۡ كَرِهَ ٱلۡمُشۡرِكُونَ

അവനാണ് തന്റെ ദൂതനെ സന്മാര്ഗിവും സത്യവ്യവസ്ഥയുമായി ‎നിയോഗിച്ചത്. അത് മറ്റെല്ലാ ജീവിത വ്യവസ്ഥകളെയും അതിജയിക്കാന്‍. ‎ബഹുദൈവ വിശ്വാസികള്ക്ക്മ അതെത്ര തന്നെ അനിഷ്ടകരമാണെങ്കിലും! ‎
Surah At-Taubah, Verse 33


۞يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِنَّ كَثِيرٗا مِّنَ ٱلۡأَحۡبَارِ وَٱلرُّهۡبَانِ لَيَأۡكُلُونَ أَمۡوَٰلَ ٱلنَّاسِ بِٱلۡبَٰطِلِ وَيَصُدُّونَ عَن سَبِيلِ ٱللَّهِۗ وَٱلَّذِينَ يَكۡنِزُونَ ٱلذَّهَبَ وَٱلۡفِضَّةَ وَلَا يُنفِقُونَهَا فِي سَبِيلِ ٱللَّهِ فَبَشِّرۡهُم بِعَذَابٍ أَلِيمٖ

വിശ്വസിച്ചവരേ, മതപണ്ഡിതന്മാരിലും പുരോഹിതന്മാരിലും ഏറെപ്പേരും ‎ജനങ്ങളുടെ ധനം അവിഹിതമായി അനുഭവിക്കുന്നവരാണ്. ജനങ്ങളെ ‎അല്ലാഹുവിന്റെ മാര്ഗതത്തില്‍ നിന്ന് തടയുന്നവരും. സ്വര്ണിവും വെള്ളിയും ‎ശേഖരിച്ചുവെക്കുകയും അവ അല്ലാഹുവിന്റെ മാര്ഗ്ത്തില്‍ ‎ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരെ നോവേറിയ ശിക്ഷയെ ‎സംബന്ധിച്ച “സുവാര്ത്തു” അറിയിക്കുക. ‎
Surah At-Taubah, Verse 34


يَوۡمَ يُحۡمَىٰ عَلَيۡهَا فِي نَارِ جَهَنَّمَ فَتُكۡوَىٰ بِهَا جِبَاهُهُمۡ وَجُنُوبُهُمۡ وَظُهُورُهُمۡۖ هَٰذَا مَا كَنَزۡتُمۡ لِأَنفُسِكُمۡ فَذُوقُواْ مَا كُنتُمۡ تَكۡنِزُونَ

നരകത്തീയിലിട്ട് ചുട്ടുപഴുപ്പിച്ച് അവകൊണ്ട് അവരുടെ നെറ്റികളും ‎പാര്ശ്വയഭാഗങ്ങളും മുതുകുകളും ചൂടുവെക്കും ദിനം! അന്ന് അവരോടു ‎പറയും: "ഇതാണ് നിങ്ങള്‍ നിങ്ങള്ക്കാ യി സമ്പാദിച്ചുവെച്ചത്. അതിനാല്‍ ‎നിങ്ങള്‍ സമ്പാദിച്ചുവെച്ചതിന്റെ രുചി ആസ്വദിച്ചുകൊള്ളുക.” ‎
Surah At-Taubah, Verse 35


إِنَّ عِدَّةَ ٱلشُّهُورِ عِندَ ٱللَّهِ ٱثۡنَا عَشَرَ شَهۡرٗا فِي كِتَٰبِ ٱللَّهِ يَوۡمَ خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ مِنۡهَآ أَرۡبَعَةٌ حُرُمٞۚ ذَٰلِكَ ٱلدِّينُ ٱلۡقَيِّمُۚ فَلَا تَظۡلِمُواْ فِيهِنَّ أَنفُسَكُمۡۚ وَقَٰتِلُواْ ٱلۡمُشۡرِكِينَ كَآفَّةٗ كَمَا يُقَٰتِلُونَكُمۡ كَآفَّةٗۚ وَٱعۡلَمُوٓاْ أَنَّ ٱللَّهَ مَعَ ٱلۡمُتَّقِينَ

ആകാശഭൂമികളുടെ സൃഷ്ടി നടന്ന നാള്‍ തൊട്ട് അല്ലാഹുവിന്റെ അടുക്കല്‍ ‎ദൈവിക പ്രമാണമനുസരിച്ച് മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. അവയില്‍ ‎നാലെണ്ണം യുദ്ധം വിലക്കപ്പെട്ടവയാണ്. ഇതാണ് യഥാര്ഥ നിയമക്രമം. ‎അതിനാല്‍ ആ നാലുമാസം നിങ്ങള്‍ നിങ്ങളോടുതന്നെ അക്രമം ‎കാണിക്കാതിരിക്കുക. ബഹുദൈവ വിശ്വാസികള്‍ എവ്വിധം ഒറ്റക്കെട്ടായി ‎നിങ്ങളോട് യുദ്ധം ചെയ്യുന്നുവോ അവ്വിധം നിങ്ങളും ഒന്നായി അവരോട് ‎യുദ്ധം ചെയ്യുക. അറിയുക: അല്ലാഹു സൂക്ഷ്മതയുള്ളവരോടൊപ്പമാണ്. ‎
Surah At-Taubah, Verse 36


إِنَّمَا ٱلنَّسِيٓءُ زِيَادَةٞ فِي ٱلۡكُفۡرِۖ يُضَلُّ بِهِ ٱلَّذِينَ كَفَرُواْ يُحِلُّونَهُۥ عَامٗا وَيُحَرِّمُونَهُۥ عَامٗا لِّيُوَاطِـُٔواْ عِدَّةَ مَا حَرَّمَ ٱللَّهُ فَيُحِلُّواْ مَا حَرَّمَ ٱللَّهُۚ زُيِّنَ لَهُمۡ سُوٓءُ أَعۡمَٰلِهِمۡۗ وَٱللَّهُ لَا يَهۡدِي ٱلۡقَوۡمَ ٱلۡكَٰفِرِينَ

യുദ്ധം വിലക്കിയ മാസങ്ങളില്‍ മാറ്റം വരുത്തുന്നത് കടുത്ത ‎സത്യനിഷേധമാണ്. അതുവഴി ആ സത്യനിഷേധികള്‍ കൂടുതല്‍ വലിയ ‎വഴികേടിലകപ്പെടുന്നു. ചില കൊല്ലങ്ങളിലവര്‍ യുദ്ധം അനുവദനീയമാക്കുന്നു. ‎മറ്റുചില വര്ഷ്ങ്ങളിലത് നിഷിദ്ധമാക്കുകയും ചെയ്യുന്നു. അല്ലാഹു ‎നിഷിദ്ധമാക്കിയ മാസങ്ങളുടെ എണ്ണം ഒപ്പിക്കാനാണിത്. അങ്ങനെ അല്ലാഹു ‎വിലക്കിയതിനെ അവര്‍ അനുവദനീയമാക്കുന്നു. അവരുടെ ഈ ‎ദുഷ്ചെയ്തികള്‍ അവര്ക്ക് ആകര്ഷികമായി തോന്നുന്നു. സത്യനിഷേധികളായ ‎ജനത്തെ അല്ലാഹു നേര്വ ഴിയിലാക്കുകയില്ല. ‎
Surah At-Taubah, Verse 37


يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ مَا لَكُمۡ إِذَا قِيلَ لَكُمُ ٱنفِرُواْ فِي سَبِيلِ ٱللَّهِ ٱثَّاقَلۡتُمۡ إِلَى ٱلۡأَرۡضِۚ أَرَضِيتُم بِٱلۡحَيَوٰةِ ٱلدُّنۡيَا مِنَ ٱلۡأٓخِرَةِۚ فَمَا مَتَٰعُ ٱلۡحَيَوٰةِ ٱلدُّنۡيَا فِي ٱلۡأٓخِرَةِ إِلَّا قَلِيلٌ

വിശ്വസിച്ചവരേ, നിങ്ങള്ക്കെകന്തുപറ്റി? അല്ലാഹുവിന്റെ മാര്ഗേത്തില്‍ ‎ഇറങ്ങിത്തിരിക്കുകയെന്നു പറയുമ്പോള്‍ നിങ്ങള്‍ ഭൂമിയോട് ‎അള്ളിപ്പിടിക്കുകയാണല്ലോ. പരലോകത്തെക്കാള്‍ ഐഹികജീവിതംകൊണ്ട് ‎നിങ്ങള്‍ തൃപ്തിപ്പെട്ടിരിക്കയാണോ? എന്നാല്‍ പരലോകത്തെ അപേക്ഷിച്ച് ‎ഐഹികജീവിത വിഭവം നന്നെ നിസ്സാരമാണ്. ‎
Surah At-Taubah, Verse 38


إِلَّا تَنفِرُواْ يُعَذِّبۡكُمۡ عَذَابًا أَلِيمٗا وَيَسۡتَبۡدِلۡ قَوۡمًا غَيۡرَكُمۡ وَلَا تَضُرُّوهُ شَيۡـٔٗاۗ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ قَدِيرٌ

നിങ്ങള്‍ അല്ലാഹുവിന്റെ മാര്ഗയത്തില്‍ ഇറങ്ങിത്തിരിക്കുന്നില്ലെങ്കില്‍ ‎അല്ലാഹു നിങ്ങള്ക്കുന നോവേറിയ ശിക്ഷ നല്കുംത. നിങ്ങള്ക്കുുപകരം മറ്റൊരു ‎ജനതയെ കൊണ്ടുവരികയും ചെയ്യും. അല്ലാഹുവിന് ഒരു ദ്രോഹവും ‎വരുത്താന്‍ നിങ്ങള്ക്കാവവില്ല. അല്ലാഹു എല്ലാ കാര്യങ്ങള്ക്കും ‎കഴിവുറ്റവനാണ്. ‎
Surah At-Taubah, Verse 39


إِلَّا تَنصُرُوهُ فَقَدۡ نَصَرَهُ ٱللَّهُ إِذۡ أَخۡرَجَهُ ٱلَّذِينَ كَفَرُواْ ثَانِيَ ٱثۡنَيۡنِ إِذۡ هُمَا فِي ٱلۡغَارِ إِذۡ يَقُولُ لِصَٰحِبِهِۦ لَا تَحۡزَنۡ إِنَّ ٱللَّهَ مَعَنَاۖ فَأَنزَلَ ٱللَّهُ سَكِينَتَهُۥ عَلَيۡهِ وَأَيَّدَهُۥ بِجُنُودٖ لَّمۡ تَرَوۡهَا وَجَعَلَ كَلِمَةَ ٱلَّذِينَ كَفَرُواْ ٱلسُّفۡلَىٰۗ وَكَلِمَةُ ٱللَّهِ هِيَ ٱلۡعُلۡيَاۗ وَٱللَّهُ عَزِيزٌ حَكِيمٌ

നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍ തീര്ച്ചുയായും അല്ലാഹു ‎അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. സത്യനിഷേധികള്‍ അദ്ദേഹത്തെ ‎പുറത്താക്കിയ സന്ദര്ഭടത്തിലാണത്. അദ്ദേഹം രണ്ടാളുകളില്‍ ‎ഒരുവനാവുകയും ഇരുവരും ഗുഹയിലായിരിക്കുകയും ചെയ്തപ്പോള്‍. ‎അദ്ദേഹം തന്റെ കൂട്ടുകാരനോട് പറഞ്ഞു: "ദുഃഖിക്കാതിരിക്കുക; അല്ലാഹു ‎നമ്മോടൊപ്പമുണ്ട്.” അന്നേരം അല്ലാഹു തന്നില്‍ നിന്നുള്ള സമാധാനം ‎അദ്ദേഹത്തിന് സമ്മാനിച്ചു. നിങ്ങള്ക്കു കാണാനാവാത്ത പോരാളികളാല്‍ ‎അദ്ദേഹത്തിന് കരുത്തേകുകയും ചെയ്തു. ഒപ്പം സത്യനിഷേധികളുടെ ‎വചനത്തെ അവന്‍ പറ്റെ പതിതമാക്കി. അല്ലാഹുവിന്റെ വചനം തന്നെയാണ് ‎അത്യുന്നതം. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ. ‎
Surah At-Taubah, Verse 40


ٱنفِرُواْ خِفَافٗا وَثِقَالٗا وَجَٰهِدُواْ بِأَمۡوَٰلِكُمۡ وَأَنفُسِكُمۡ فِي سَبِيلِ ٱللَّهِۚ ذَٰلِكُمۡ خَيۡرٞ لَّكُمۡ إِن كُنتُمۡ تَعۡلَمُونَ

നിങ്ങള്‍ സാധന സാമഗ്രികള്‍ കൂടിയവരായാലും കുറഞ്ഞവരായാലും ‎ഇറങ്ങിപ്പുറപ്പെടുക. നിങ്ങളുടെ ദേഹംകൊണ്ടും ധനംകൊണ്ടും ‎ദൈവമാര്ഗപത്തില്‍ സമരംചെയ്യുക. അതാണ് നിങ്ങള്ക്കു ത്തമം. നിങ്ങള്‍ ‎അറിയുന്നവരെങ്കില്‍! ‎
Surah At-Taubah, Verse 41


لَوۡ كَانَ عَرَضٗا قَرِيبٗا وَسَفَرٗا قَاصِدٗا لَّٱتَّبَعُوكَ وَلَٰكِنۢ بَعُدَتۡ عَلَيۡهِمُ ٱلشُّقَّةُۚ وَسَيَحۡلِفُونَ بِٱللَّهِ لَوِ ٱسۡتَطَعۡنَا لَخَرَجۡنَا مَعَكُمۡ يُهۡلِكُونَ أَنفُسَهُمۡ وَٱللَّهُ يَعۡلَمُ إِنَّهُمۡ لَكَٰذِبُونَ

ലക്ഷ്യം തൊട്ടടുത്തതും യാത്ര പ്രയാസരഹിതവുമാണെങ്കില്‍ അവര്‍ നിന്നെ ‎അനുഗമിക്കുമായിരുന്നു. എന്നാല്‍ ലക്ഷ്യം വിദൂരവും വഴി ‎വിഷമകരവുമായി അവര്ക്ക് തോന്നി. അതിനാല്‍ അവര്‍ അല്ലാഹുവിന്റെ ‎പേരില്‍ സത്യം ചെയ്തു പറയും: "ഞങ്ങള്ക്ക്ന സാധിച്ചിരുന്നെങ്കില്‍ ഞങ്ങളും ‎നിങ്ങളോടൊപ്പം പുറപ്പെടുമായിരുന്നു.” സത്യത്തിലവര്‍ തങ്ങളെത്തന്നെയാണ് ‎നശിപ്പിക്കുന്നത്. അല്ലാഹുവിനറിയാം; അവര്‍ കള്ളം പറയുന്നവരാണെന്ന്. ‎
Surah At-Taubah, Verse 42


عَفَا ٱللَّهُ عَنكَ لِمَ أَذِنتَ لَهُمۡ حَتَّىٰ يَتَبَيَّنَ لَكَ ٱلَّذِينَ صَدَقُواْ وَتَعۡلَمَ ٱلۡكَٰذِبِينَ

അല്ലാഹു നിനക്ക് മാപ്പേകിയിരിക്കുന്നു. അവരില്‍ സത്യം പറഞ്ഞവര്‍ ‎ആരെന്ന് നിനക്ക് വ്യക്തമാവുകയും കള്ളം പറഞ്ഞവരെ തിരിച്ചറിയുകയും ‎ചെയ്യുംവരെ നീ അവര്ക്ക്മ വിട്ടുനില്ക്കാുന്‍ അനുവാദം നല്കി്യതെന്തിന്? ‎
Surah At-Taubah, Verse 43


لَا يَسۡتَـٔۡذِنُكَ ٱلَّذِينَ يُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ أَن يُجَٰهِدُواْ بِأَمۡوَٰلِهِمۡ وَأَنفُسِهِمۡۗ وَٱللَّهُ عَلِيمُۢ بِٱلۡمُتَّقِينَ

അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാരും തങ്ങളുടെ ‎ധനംകൊണ്ടും ദേഹംകൊണ്ടും ദൈവമാര്ഗ്ത്തില്‍ സമരം ചെയ്യുന്നതില്നിാന്ന് ‎വിട്ടുനില്ക്കാംന്‍ നിന്നോട് അനുവാദം ചോദിക്കുകയില്ല. സൂക്ഷ്മത ‎പാലിക്കുന്നവര്‍ ആരെന്ന് നന്നായറിയുന്നവനാണ് അല്ലാഹു. ‎
Surah At-Taubah, Verse 44


إِنَّمَا يَسۡتَـٔۡذِنُكَ ٱلَّذِينَ لَا يُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ وَٱرۡتَابَتۡ قُلُوبُهُمۡ فَهُمۡ فِي رَيۡبِهِمۡ يَتَرَدَّدُونَ

അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാത്തവരും മനസ്സില്‍ ‎സംശയമുള്ളവരും മാത്രമാണ് നിന്നോട് അനുവാദം ചോദിക്കുന്നത്. അവര്‍ ‎സംശയാലുക്കളായി അങ്ങുമിങ്ങും ആടിക്കളിക്കുന്നവരാണ്. ‎
Surah At-Taubah, Verse 45


۞وَلَوۡ أَرَادُواْ ٱلۡخُرُوجَ لَأَعَدُّواْ لَهُۥ عُدَّةٗ وَلَٰكِن كَرِهَ ٱللَّهُ ٱنۢبِعَاثَهُمۡ فَثَبَّطَهُمۡ وَقِيلَ ٱقۡعُدُواْ مَعَ ٱلۡقَٰعِدِينَ

അവര്‍ അല്ലാഹുവിന്റെ മാര്ഗിത്തില്‍ ഇറങ്ങി പുറപ്പെടാന്‍ ‎യഥാര്ഥുത്തില്താന്നെ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അതിനായി സജ്ജമാക്കേണ്ട ‎സാമഗ്രികളൊക്കെ ഒരുക്കിവെക്കുമായിരുന്നു. എന്നാല്‍ അവര്‍ ‎ഇറങ്ങിപ്പുറപ്പെടുന്നത് അല്ലാഹുവിന് അനിഷ്ടകരമായിരുന്നു. അതിനാല്‍ ‎അവനവരെ തടഞ്ഞുനിര്ത്തി . അവരോടിങ്ങനെ പറയുകയും ചെയ്തു: ‎‎"ഇവിടെ ചടഞ്ഞിരിക്കുന്നവരോടൊപ്പം നിങ്ങളും ഇരുന്നുകൊള്ളുക.” ‎
Surah At-Taubah, Verse 46


لَوۡ خَرَجُواْ فِيكُم مَّا زَادُوكُمۡ إِلَّا خَبَالٗا وَلَأَوۡضَعُواْ خِلَٰلَكُمۡ يَبۡغُونَكُمُ ٱلۡفِتۡنَةَ وَفِيكُمۡ سَمَّـٰعُونَ لَهُمۡۗ وَٱللَّهُ عَلِيمُۢ بِٱلظَّـٰلِمِينَ

അവര്‍ നിങ്ങളുടെ കൂട്ടത്തില്‍ പുറപ്പെട്ടിരുന്നുവെങ്കില്‍ നിങ്ങള്ക്കനവര്‍ ‎കൂടുതല്‍ വിപത്തുകള്‍ വരുത്തിവെക്കുമായിരുന്നു. നിങ്ങള്ക്ക്വ നാശം ‎വരുത്താനായി അവര്‍ നിങ്ങള്ക്കിങടയില്‍ ഓടിനടക്കുമായിരുന്നു. നിങ്ങളുടെ ‎കൂട്ടത്തില്‍ അവര്ക്ക് ചെവികൊടുക്കുന്നവരുമുണ്ടല്ലോ. അക്രമികളെപ്പറ്റി ‎നന്നായറിയുന്നവനാണ് അല്ലാഹു. ‎
Surah At-Taubah, Verse 47


لَقَدِ ٱبۡتَغَوُاْ ٱلۡفِتۡنَةَ مِن قَبۡلُ وَقَلَّبُواْ لَكَ ٱلۡأُمُورَ حَتَّىٰ جَآءَ ٱلۡحَقُّ وَظَهَرَ أَمۡرُ ٱللَّهِ وَهُمۡ كَٰرِهُونَ

ഇതിനു മുമ്പും അവര്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നിനക്കെതിരെ ‎തന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ ശ്രമിച്ചിട്ടുമുണ്ട്. എന്നിട്ടും അവര്ക്ക്ത ‎അനിഷ്ടകരമായിരിക്കെത്തന്നെ സത്യം വന്നെത്തി. അല്ലാഹുവിന്റെ വിധി ‎പുലരുകയും ചെയ്തു. ‎
Surah At-Taubah, Verse 48


وَمِنۡهُم مَّن يَقُولُ ٱئۡذَن لِّي وَلَا تَفۡتِنِّيٓۚ أَلَا فِي ٱلۡفِتۡنَةِ سَقَطُواْۗ وَإِنَّ جَهَنَّمَ لَمُحِيطَةُۢ بِٱلۡكَٰفِرِينَ

അവരില്‍ ഇങ്ങനെ പറയുന്നവരുണ്ട്: "എനിക്ക് ഇളവ് അനുവദിച്ചാലും. ‎എന്നെ കുഴപ്പത്തില്‍ പെടുത്താതിരുന്നാലും.” അറിയുക: കുഴപ്പത്തില്‍ ‎തന്നെയാണ് അവര്‍ വീണിരിക്കുന്നത്. തീര്ച്ച യായും നരകം സത്യനിഷേധികളെ ‎വലയം ചെയ്യും. ‎
Surah At-Taubah, Verse 49


إِن تُصِبۡكَ حَسَنَةٞ تَسُؤۡهُمۡۖ وَإِن تُصِبۡكَ مُصِيبَةٞ يَقُولُواْ قَدۡ أَخَذۡنَآ أَمۡرَنَا مِن قَبۡلُ وَيَتَوَلَّواْ وَّهُمۡ فَرِحُونَ

നിനക്കു വല്ല നേട്ടവും കിട്ടിയാല്‍ അതവരെ ദുഃഖിതരാക്കും. നിനക്കു വല്ല ‎വിപത്തും വന്നാല്‍, അവര്‍ പറയും: "ഞങ്ങള്‍ നേരത്തെ തന്നെ ഞങ്ങളുടെ ‎കാര്യം കൈക്കലാക്കിയിരിക്കുന്നു.” അങ്ങനെ ആഹ്ളാദത്തോടെ അവര്‍ ‎പിന്തിരിഞ്ഞുപോവുകയും ചെയ്യും. ‎
Surah At-Taubah, Verse 50


قُل لَّن يُصِيبَنَآ إِلَّا مَا كَتَبَ ٱللَّهُ لَنَا هُوَ مَوۡلَىٰنَاۚ وَعَلَى ٱللَّهِ فَلۡيَتَوَكَّلِ ٱلۡمُؤۡمِنُونَ

പറയുക: അല്ലാഹു ഞങ്ങള്ക്ക്ര വിധിച്ചതല്ലാതൊന്നും ഞങ്ങളെ ‎ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ രക്ഷകന്‍. സത്യവിശ്വാസികള്‍ ‎അല്ലാഹുവില്‍ ഭരമേല്പ്പി ച്ചുകൊള്ളട്ടെ. ‎
Surah At-Taubah, Verse 51


قُلۡ هَلۡ تَرَبَّصُونَ بِنَآ إِلَّآ إِحۡدَى ٱلۡحُسۡنَيَيۡنِۖ وَنَحۡنُ نَتَرَبَّصُ بِكُمۡ أَن يُصِيبَكُمُ ٱللَّهُ بِعَذَابٖ مِّنۡ عِندِهِۦٓ أَوۡ بِأَيۡدِينَاۖ فَتَرَبَّصُوٓاْ إِنَّا مَعَكُم مُّتَرَبِّصُونَ

പറയുക: രണ്ടു നേട്ടങ്ങളില്‍ ഏതെങ്കിലുമൊന്നല്ലാതെ ഞങ്ങളുടെ കാര്യത്തില്‍ ‎മറ്റെന്തെങ്കിലും നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ? എന്നാല്‍ നിങ്ങളുടെ ‎കാര്യത്തില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നതിതാണ്: നേരിട്ടിടപെട്ടോ, ഞങ്ങളുടെ ‎കയ്യാലോ അല്ലാഹു നിങ്ങളെ ശിക്ഷിക്കും. അതിനാല്‍ നിങ്ങള്‍ ‎കാത്തിരുന്നുകൊള്ളുക. നിങ്ങളോടൊപ്പം ഞങ്ങളും കാത്തിരിക്കാം. ‎
Surah At-Taubah, Verse 52


قُلۡ أَنفِقُواْ طَوۡعًا أَوۡ كَرۡهٗا لَّن يُتَقَبَّلَ مِنكُمۡ إِنَّكُمۡ كُنتُمۡ قَوۡمٗا فَٰسِقِينَ

പറയുക: നിങ്ങള്‍ സ്വമനസ്സാലോ പരപ്രേരണയാലോ ചെലവഴിച്ചുകൊള്ളുക. ‎എങ്ങനെയായാലും നിങ്ങളില്നി ന്നത് സ്വീകരിക്കുന്നതല്ല. കാരണം, നിങ്ങള്‍ ‎അധാര്മിാകരായ ജനതയാണെന്നതു തന്നെ. ‎
Surah At-Taubah, Verse 53


وَمَا مَنَعَهُمۡ أَن تُقۡبَلَ مِنۡهُمۡ نَفَقَٰتُهُمۡ إِلَّآ أَنَّهُمۡ كَفَرُواْ بِٱللَّهِ وَبِرَسُولِهِۦ وَلَا يَأۡتُونَ ٱلصَّلَوٰةَ إِلَّا وَهُمۡ كُسَالَىٰ وَلَا يُنفِقُونَ إِلَّا وَهُمۡ كَٰرِهُونَ

അവരുടെ പക്കല്നി ന്ന് അവരുടെ ദാനം സ്വീകരിക്കാതിരിക്കാന്‍ കാരണം ‎ഇതു മാത്രമാണ്: അവര്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും ‎തള്ളിപ്പറയുന്നു; മടിയന്മാരായല്ലാതെ അവര്‍ നമസ്കാരത്തിനെത്തുന്നില്ല. ‎വെറുപ്പോടെയല്ലാതെ ധനം ചെലവഴിക്കുന്നുമില്ല. ‎
Surah At-Taubah, Verse 54


فَلَا تُعۡجِبۡكَ أَمۡوَٰلُهُمۡ وَلَآ أَوۡلَٰدُهُمۡۚ إِنَّمَا يُرِيدُ ٱللَّهُ لِيُعَذِّبَهُم بِهَا فِي ٱلۡحَيَوٰةِ ٱلدُّنۡيَا وَتَزۡهَقَ أَنفُسُهُمۡ وَهُمۡ كَٰفِرُونَ

അവരുടെ സമ്പത്തും സന്താനങ്ങളും നിന്നെ വിസ്മയിപ്പിക്കാതിരിക്കട്ടെ. ‎അവയിലൂടെ ഐഹികജീവിതത്തില്‍ തന്നെ അവരെ ശിക്ഷിക്കണമെന്നാണ് ‎അല്ലാഹു ഉദ്ദേശിക്കുന്നത്. സത്യനിഷേധികളായിരിക്കെ അവര്‍ ജീവന്‍ ‎വെടിയണമെന്നും. ‎
Surah At-Taubah, Verse 55


وَيَحۡلِفُونَ بِٱللَّهِ إِنَّهُمۡ لَمِنكُمۡ وَمَا هُم مِّنكُمۡ وَلَٰكِنَّهُمۡ قَوۡمٞ يَفۡرَقُونَ

അവര്‍ അല്ലാഹുവിന്റെ പേരിലിങ്ങനെ സത്യം ചെയ്യുന്നു: "തീര്ച്ച്യായും ‎ഞങ്ങള്‍ നിങ്ങളില്പെേട്ടവര്‍ തന്നെയാണ്.” യഥാര്ഥരത്തില്‍ അവര്‍ ‎നിങ്ങളില്പെുട്ടവരല്ല. മറിച്ച്, നിങ്ങളെ പേടിച്ചുകഴിയുന്ന ജനമാണവര്‍. ‎
Surah At-Taubah, Verse 56


لَوۡ يَجِدُونَ مَلۡجَـًٔا أَوۡ مَغَٰرَٰتٍ أَوۡ مُدَّخَلٗا لَّوَلَّوۡاْ إِلَيۡهِ وَهُمۡ يَجۡمَحُونَ

ഏതെങ്കിലും അഭയസ്ഥാനമോ ഗുഹകളോ ഒളിഞ്ഞിരിക്കാനുള്ള ഇടമോ ‎കണ്ടെത്തുകയാണെങ്കില്‍ അവര്‍ പിന്തിരിഞ്ഞ് അങ്ങോട്ട് ‎വിരണ്ടോടുമായിരുന്നു. ‎
Surah At-Taubah, Verse 57


وَمِنۡهُم مَّن يَلۡمِزُكَ فِي ٱلصَّدَقَٰتِ فَإِنۡ أُعۡطُواْ مِنۡهَا رَضُواْ وَإِن لَّمۡ يُعۡطَوۡاْ مِنۡهَآ إِذَا هُمۡ يَسۡخَطُونَ

ദാനധര്മതങ്ങളുടെ വിതരണ കാര്യത്തില്‍ നിന്നെ വിമര്ശിയക്കുന്നവര്‍ ‎അക്കൂട്ടത്തിലുണ്ട്. അതില്നിിന്ന് എന്തെങ്കിലും കിട്ടിയാല്‍ അവര്‍ ‎തൃപ്തരാകും. കിട്ടിയില്ലെങ്കിലോ കോപാകുലരാവും. ‎
Surah At-Taubah, Verse 58


وَلَوۡ أَنَّهُمۡ رَضُواْ مَآ ءَاتَىٰهُمُ ٱللَّهُ وَرَسُولُهُۥ وَقَالُواْ حَسۡبُنَا ٱللَّهُ سَيُؤۡتِينَا ٱللَّهُ مِن فَضۡلِهِۦ وَرَسُولُهُۥٓ إِنَّآ إِلَى ٱللَّهِ رَٰغِبُونَ

അവര്‍ അല്ലാഹുവും അവന്റെ ദൂതനും നല്കിുയതില്‍ തൃപ്തിയടയുകയും ‎എന്നിട്ടിങ്ങനെ പറയുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായേനെ: ‎‎"ഞങ്ങള്ക്ക്ങ അല്ലാഹു മതി. അല്ലാഹുവിന്റെ അനുഗ്രഹത്തില്നിയന്ന് അവനും ‎അവന്റെ ദൂതനും ഞങ്ങള്ക്ക് ഇനിയും നല്കും്. ഞങ്ങള്‍ അല്ലാഹുവില്‍ ‎മാത്രം പ്രതീക്ഷയര്പ്പി്ച്ചവരാണ്.” ‎
Surah At-Taubah, Verse 59


۞إِنَّمَا ٱلصَّدَقَٰتُ لِلۡفُقَرَآءِ وَٱلۡمَسَٰكِينِ وَٱلۡعَٰمِلِينَ عَلَيۡهَا وَٱلۡمُؤَلَّفَةِ قُلُوبُهُمۡ وَفِي ٱلرِّقَابِ وَٱلۡغَٰرِمِينَ وَفِي سَبِيلِ ٱللَّهِ وَٱبۡنِ ٱلسَّبِيلِۖ فَرِيضَةٗ مِّنَ ٱللَّهِۗ وَٱللَّهُ عَلِيمٌ حَكِيمٞ

സകാത്ത് ദരിദ്രര്ക്കും അഗതികള്‍ക്കും അതിന്റെ ജോലിക്കാര്ക്കുംന ‎മനസ്സിണങ്ങിയവര്ക്കും അടിമ മോചനത്തിനും കടംകൊണ്ട് വലഞ്ഞവര്ക്കും ‎ദൈവമാര്ഗ്ത്തില്‍ വിനിയോഗിക്കാനും വഴിപോക്കര്ക്കുംി മാത്രമുള്ളതാണ്. ‎അല്ലാഹുവിന്റെ നിര്ണതയമാണിത്. അല്ലാഹു എല്ലാം അറിയുന്നവനും ‎യുക്തിമാനുമാണ്. ‎
Surah At-Taubah, Verse 60


وَمِنۡهُمُ ٱلَّذِينَ يُؤۡذُونَ ٱلنَّبِيَّ وَيَقُولُونَ هُوَ أُذُنٞۚ قُلۡ أُذُنُ خَيۡرٖ لَّكُمۡ يُؤۡمِنُ بِٱللَّهِ وَيُؤۡمِنُ لِلۡمُؤۡمِنِينَ وَرَحۡمَةٞ لِّلَّذِينَ ءَامَنُواْ مِنكُمۡۚ وَٱلَّذِينَ يُؤۡذُونَ رَسُولَ ٱللَّهِ لَهُمۡ عَذَابٌ أَلِيمٞ

നബിയെ ദ്രോഹിക്കുന്ന ചിലരും അവരിലുണ്ട്. അദ്ദേഹം എല്ലാറ്റിനും ‎ചെവികൊടുക്കുന്നവനാണെന്ന് അവരാക്ഷേപിക്കുന്നു. പറയുക: അദ്ദേഹം ‎നിങ്ങള്ക്ക്ു ഗുണകരമായതിനെ ചെവിക്കൊള്ളുന്നവനാകുന്നു. അദ്ദേഹം ‎അല്ലാഹുവില്‍ വിശ്വസിക്കുന്നു. സത്യവിശ്വാസികളില്‍ വിശ്വാസമര്പ്പിതക്കുന്നു. ‎നിങ്ങളില്‍ സത്യവിശ്വാസം സ്വീകരിച്ചവര്ക്ക് അദ്ദേഹം മഹത്തായ ‎അനുഗ്രഹമാണ്. അല്ലാഹുവിന്റെ ദൂതനെ ദ്രോഹിക്കുന്നവര്ക്ക്ഹ നോവേറിയ ‎ശിക്ഷയുണ്ട്. ‎
Surah At-Taubah, Verse 61


يَحۡلِفُونَ بِٱللَّهِ لَكُمۡ لِيُرۡضُوكُمۡ وَٱللَّهُ وَرَسُولُهُۥٓ أَحَقُّ أَن يُرۡضُوهُ إِن كَانُواْ مُؤۡمِنِينَ

നിങ്ങളെ പ്രീതിപ്പെടുത്താനായി നിങ്ങളോടവര്‍ അല്ലാഹുവിന്റെ പേരില്‍ ‎സത്യംചെയ്തു പറയുന്നു. എന്നാല്‍ അവര്‍ പ്രീതിപ്പെടുത്താന്‍ ഏറെ അര്ഹശര്‍ ‎അല്ലാഹുവും അവന്റെ ദൂതനുമാകുന്നു. അവര്‍ സത്യവിശ്വാസികളെങ്കില്‍! ‎
Surah At-Taubah, Verse 62


أَلَمۡ يَعۡلَمُوٓاْ أَنَّهُۥ مَن يُحَادِدِ ٱللَّهَ وَرَسُولَهُۥ فَأَنَّ لَهُۥ نَارَ جَهَنَّمَ خَٰلِدٗا فِيهَاۚ ذَٰلِكَ ٱلۡخِزۡيُ ٱلۡعَظِيمُ

അവര്ക്കവറിയില്ലേ; ആരെങ്കിലും അല്ലാഹുവോടും അവന്റെ ദൂതനോടും ‎എതിരിടുന്നുവെങ്കില്‍ അവന്നുണ്ടാവുക നരകത്തീയാണെന്ന്. അവനവിടെ ‎നിത്യവാസിയായിരിക്കും. അത് അത്യന്തം അപമാനകരംതന്നെ. ‎
Surah At-Taubah, Verse 63


يَحۡذَرُ ٱلۡمُنَٰفِقُونَ أَن تُنَزَّلَ عَلَيۡهِمۡ سُورَةٞ تُنَبِّئُهُم بِمَا فِي قُلُوبِهِمۡۚ قُلِ ٱسۡتَهۡزِءُوٓاْ إِنَّ ٱللَّهَ مُخۡرِجٞ مَّا تَحۡذَرُونَ

കപടവിശ്വാസികള്‍ ഭയപ്പെടുന്നു, തങ്ങളുടെ മനസ്സിലുള്ളത് അവരെ ‎അറിയിക്കുന്ന വല്ല അധ്യായവും അവരെപ്പറ്റി ‎അവതീര്ണകമായേക്കുമോയെന്ന്. പറയുക: നിങ്ങള്‍ പരിഹസിച്ചുകൊള്ളുക. ‎നിങ്ങള്‍ പേടിച്ചുകൊണ്ടിരിക്കുന്ന അക്കാര്യം അല്ലാഹു ‎പുറത്തുകൊണ്ടുവരിക തന്നെ ചെയ്യും. ‎
Surah At-Taubah, Verse 64


وَلَئِن سَأَلۡتَهُمۡ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلۡعَبُۚ قُلۡ أَبِٱللَّهِ وَءَايَٰتِهِۦ وَرَسُولِهِۦ كُنتُمۡ تَسۡتَهۡزِءُونَ

നീ അവരോട് അതേപ്പറ്റി ചോദിച്ചാല്‍ അവര്‍ പറയും: "ഞങ്ങള്‍ കളിയും ‎തമാശയും പറയുക മാത്രമായിരുന്നു.” ചോദിക്കുക: "അല്ലാഹുവെയും ‎അവന്റെ വചനങ്ങളെയും ദൂതനെയുമാണോ നിങ്ങള്‍ ‎പരിഹസിച്ചുകൊണ്ടിരുന്നത്?” ‎
Surah At-Taubah, Verse 65


لَا تَعۡتَذِرُواْ قَدۡ كَفَرۡتُم بَعۡدَ إِيمَٰنِكُمۡۚ إِن نَّعۡفُ عَن طَآئِفَةٖ مِّنكُمۡ نُعَذِّبۡ طَآئِفَةَۢ بِأَنَّهُمۡ كَانُواْ مُجۡرِمِينَ

ഇനി നിങ്ങള്‍ ഒഴികഴിവുകളൊന്നും പറയേണ്ട. തീര്ച്ചിയായും നിങ്ങള്‍ ‎സത്യവിശ്വാസം സ്വീകരിച്ചശേഷം അതിനെ തള്ളിപ്പറഞ്ഞിരിക്കുന്നു. ‎നിങ്ങളിലൊരു വിഭാഗത്തിന് നാം മാപ്പ് നല്കിതയാലും മറ്റൊരു വിഭാഗത്തെ ‎ശിക്ഷിക്കുക തന്നെ ചെയ്യും. കാരണം അവര്‍ കൊടുംകുറ്റവാളികളാണ്. ‎
Surah At-Taubah, Verse 66


ٱلۡمُنَٰفِقُونَ وَٱلۡمُنَٰفِقَٰتُ بَعۡضُهُم مِّنۢ بَعۡضٖۚ يَأۡمُرُونَ بِٱلۡمُنكَرِ وَيَنۡهَوۡنَ عَنِ ٱلۡمَعۡرُوفِ وَيَقۡبِضُونَ أَيۡدِيَهُمۡۚ نَسُواْ ٱللَّهَ فَنَسِيَهُمۡۚ إِنَّ ٱلۡمُنَٰفِقِينَ هُمُ ٱلۡفَٰسِقُونَ

കപടവിശ്വാസികളായ സ്ത്രീകളും പുരുഷന്മാരും ഒരേ തരക്കാര്‍ തന്നെ. ‎അവര്‍ തിന്മ കല്പിപക്കുന്നു. നന്മ വിലക്കുന്നു. അവര്‍ ധനം നല്ല ‎മാര്ഗശത്തില്‍ ചെലവഴിക്കാതെ തങ്ങളുടെ കൈകള്‍ മുറുക്കിപ്പിടിക്കുന്നു. ‎അവര്‍ അല്ലാഹുവെ മറന്നു. അതിനാല്‍ അവന്‍ അവരെയും മറന്നു. ‎സംശയമില്ല; കപടവിശ്വാസികള്‍ അധാര്മിലകര്‍ തന്നെ. ‎
Surah At-Taubah, Verse 67


وَعَدَ ٱللَّهُ ٱلۡمُنَٰفِقِينَ وَٱلۡمُنَٰفِقَٰتِ وَٱلۡكُفَّارَ نَارَ جَهَنَّمَ خَٰلِدِينَ فِيهَاۚ هِيَ حَسۡبُهُمۡۚ وَلَعَنَهُمُ ٱللَّهُۖ وَلَهُمۡ عَذَابٞ مُّقِيمٞ

കപടവിശ്വാസികളായ സ്ത്രീ പുരുഷന്മാര്ക്കുംക സത്യനിഷേധികള്ക്കും ‎അല്ലാഹു നരകത്തീ വാഗ്ദാനം ചെയ്തിരിക്കുന്നു. അവരതില്‍ ‎നിത്യവാസികളായിരിക്കും. അവര്ക്കനതുമതി. അല്ലാഹു അവരെ ‎ശപിച്ചിരിക്കുന്നു. അവര്ക്ക് നിത്യമായ ശിക്ഷയുണ്ട്. ‎
Surah At-Taubah, Verse 68


كَٱلَّذِينَ مِن قَبۡلِكُمۡ كَانُوٓاْ أَشَدَّ مِنكُمۡ قُوَّةٗ وَأَكۡثَرَ أَمۡوَٰلٗا وَأَوۡلَٰدٗا فَٱسۡتَمۡتَعُواْ بِخَلَٰقِهِمۡ فَٱسۡتَمۡتَعۡتُم بِخَلَٰقِكُمۡ كَمَا ٱسۡتَمۡتَعَ ٱلَّذِينَ مِن قَبۡلِكُم بِخَلَٰقِهِمۡ وَخُضۡتُمۡ كَٱلَّذِي خَاضُوٓاْۚ أُوْلَـٰٓئِكَ حَبِطَتۡ أَعۡمَٰلُهُمۡ فِي ٱلدُّنۡيَا وَٱلۡأٓخِرَةِۖ وَأُوْلَـٰٓئِكَ هُمُ ٱلۡخَٰسِرُونَ

നിങ്ങളുടെ മുമ്പുണ്ടായിരുന്നവരെപ്പോലെത്തന്നെയാണ് നിങ്ങളും. എന്നാല്‍ ‎അവര്‍ നിങ്ങളേക്കാള്‍ കരുത്തന്മാരായിരുന്നു. കൂടുതല്‍ മുതലും ‎മക്കളുമുള്ളവരും. അങ്ങനെ തങ്ങളുടെ വിഹിതംകൊണ്ട് തന്നെ അവര്‍ ‎സുഖമാസ്വദിച്ചു. നിങ്ങളുടെ മുന്ഗാ്മികള്‍ തങ്ങളുടെ വിഹിതംകൊണ്ട് ‎സുഖമാസ്വദിച്ചപോലെ ഇപ്പോള്‍ നിങ്ങളും നിങ്ങളുടെ വിഹിതമുപയോഗിച്ച് ‎സുഖിച്ചു. അവര്‍ അധര്മളങ്ങളില്‍ ആണ്ടിറങ്ങിയപോലെ നിങ്ങളും ‎ആണ്ടിറങ്ങി. ഇഹത്തിലും പരത്തിലും അവരുടെ പ്രവര്ത്തിനങ്ങളൊക്കെയും ‎പാഴായിരിക്കുന്നു. അവര്‍ തന്നെയാണ് നഷ്ടം പറ്റിയവര്‍. ‎
Surah At-Taubah, Verse 69


أَلَمۡ يَأۡتِهِمۡ نَبَأُ ٱلَّذِينَ مِن قَبۡلِهِمۡ قَوۡمِ نُوحٖ وَعَادٖ وَثَمُودَ وَقَوۡمِ إِبۡرَٰهِيمَ وَأَصۡحَٰبِ مَدۡيَنَ وَٱلۡمُؤۡتَفِكَٰتِۚ أَتَتۡهُمۡ رُسُلُهُم بِٱلۡبَيِّنَٰتِۖ فَمَا كَانَ ٱللَّهُ لِيَظۡلِمَهُمۡ وَلَٰكِن كَانُوٓاْ أَنفُسَهُمۡ يَظۡلِمُونَ

ഇവരുടെ മുന്ഗാ്മികളുടെ വൃത്താന്തം ഇവര്ക്ക് വന്നെത്തിയിട്ടില്ലേ? ‎നൂഹിന്റെയും ആദിന്റെയും സമൂദിന്റെയും സമുദായങ്ങളുടെയും ‎ഇബ്റാഹീമിന്റെ ജനതയുടെയും മദ്യന്കാുരുടെയും കീഴ്മേല്‍ മറിക്കപ്പെട്ട ‎നാടുകളുടെയും കഥ! അവരിലേക്കുള്ള ദൈവദൂതന്മാര്‍ വ്യക്തമായ ‎തെളിവുകളുമായി അവരെ സമീപിച്ചു. അപ്പോള്‍ അല്ലാഹു അവരോട് ഒരു ‎ദ്രോഹവും കാണിച്ചില്ല. എന്നാല്‍ അവര്‍ തങ്ങളെത്തന്നെ ‎ദ്രോഹിക്കുകയായിരുന്നു. ‎
Surah At-Taubah, Verse 70


وَٱلۡمُؤۡمِنُونَ وَٱلۡمُؤۡمِنَٰتُ بَعۡضُهُمۡ أَوۡلِيَآءُ بَعۡضٖۚ يَأۡمُرُونَ بِٱلۡمَعۡرُوفِ وَيَنۡهَوۡنَ عَنِ ٱلۡمُنكَرِ وَيُقِيمُونَ ٱلصَّلَوٰةَ وَيُؤۡتُونَ ٱلزَّكَوٰةَ وَيُطِيعُونَ ٱللَّهَ وَرَسُولَهُۥٓۚ أُوْلَـٰٓئِكَ سَيَرۡحَمُهُمُ ٱللَّهُۗ إِنَّ ٱللَّهَ عَزِيزٌ حَكِيمٞ

സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാര്‍ പരസ്പരം സഹായികളാണ്. ‎അവര്‍ നന്മ കല്പിരക്കുന്നു. തിന്മ തടയുന്നു. നമസ്കാരം നിഷ്ഠയോടെ ‎നിര്വിഹിക്കുന്നു. സകാത്ത് നല്കുരന്നു. അല്ലാഹുവിനെയും അവന്റെ ‎ദൂതനെയും അനുസരിക്കുന്നു. സംശയമില്ല; അല്ലാഹു അവരോട് കരുണ ‎കാണിക്കും. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ; തീര്ച്ചല. ‎
Surah At-Taubah, Verse 71


وَعَدَ ٱللَّهُ ٱلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِ جَنَّـٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَا وَمَسَٰكِنَ طَيِّبَةٗ فِي جَنَّـٰتِ عَدۡنٖۚ وَرِضۡوَٰنٞ مِّنَ ٱللَّهِ أَكۡبَرُۚ ذَٰلِكَ هُوَ ٱلۡفَوۡزُ ٱلۡعَظِيمُ

സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാര്ക്ക്യ അല്ലാഹു താഴ്ഭാഗത്തൂടെ ‎അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങള്‍ വാഗ്ദാനം ചെയ്തിരിക്കുന്നു. ‎അവരവിടെ സ്ഥിരവാസികളായിരിക്കും. നിത്യവാസത്തിനുള്ള ആ ‎സ്വര്ഗീ യാരാമങ്ങളില്‍ അവര്ക്ക് ശ്രേഷ്ഠമായ പാര്പ്പി ടങ്ങളുണ്ട്; ‎സര്വോഗപരി അല്ലാഹുവിന്റെ നിറഞ്ഞ പ്രീതിയും. അതെത്ര മഹത്തരം! ‎ഉജ്ജ്വലമായ വിജയവും അതുതന്നെ. ‎
Surah At-Taubah, Verse 72


يَـٰٓأَيُّهَا ٱلنَّبِيُّ جَٰهِدِ ٱلۡكُفَّارَ وَٱلۡمُنَٰفِقِينَ وَٱغۡلُظۡ عَلَيۡهِمۡۚ وَمَأۡوَىٰهُمۡ جَهَنَّمُۖ وَبِئۡسَ ٱلۡمَصِيرُ

നബിയേ, സത്യനിഷേധികളോടും കപടവിശ്വാസികളോടും സമരം ചെയ്യുക. ‎അവരോട് പരുഷമായി പെരുമാറുക. അവരെത്തുക നരകത്തീയിലാണ്. ‎അതെത്ര ചീത്ത സങ്കേതം! ‎
Surah At-Taubah, Verse 73


يَحۡلِفُونَ بِٱللَّهِ مَا قَالُواْ وَلَقَدۡ قَالُواْ كَلِمَةَ ٱلۡكُفۡرِ وَكَفَرُواْ بَعۡدَ إِسۡلَٰمِهِمۡ وَهَمُّواْ بِمَا لَمۡ يَنَالُواْۚ وَمَا نَقَمُوٓاْ إِلَّآ أَنۡ أَغۡنَىٰهُمُ ٱللَّهُ وَرَسُولُهُۥ مِن فَضۡلِهِۦۚ فَإِن يَتُوبُواْ يَكُ خَيۡرٗا لَّهُمۡۖ وَإِن يَتَوَلَّوۡاْ يُعَذِّبۡهُمُ ٱللَّهُ عَذَابًا أَلِيمٗا فِي ٱلدُّنۡيَا وَٱلۡأٓخِرَةِۚ وَمَا لَهُمۡ فِي ٱلۡأَرۡضِ مِن وَلِيّٖ وَلَا نَصِيرٖ

തങ്ങള്‍ അങ്ങനെ പറഞ്ഞിട്ടേയില്ലെന്ന് അവര്‍ അല്ലാഹുവിന്റെ പേരില്‍ ‎ആണയിടുന്നു. എന്നാല്‍ ഉറപ്പായും അവര്‍ സത്യനിഷേധത്തിന്റെ വാക്ക് ‎ഉരുവിട്ടിരിക്കുന്നു. ഇസ്ലാം സ്വീകരിച്ചശേഷം അവര്‍ സത്യനിഷേധികളായി. ‎തങ്ങള്ക്കുട ചെയ്യാനാവാത്ത ചിലത് പ്രവര്ത്തി്ക്കാന്‍ മുതിരുകയും ചെയ്തു. ‎എന്നാല്‍ അവരുടെ ഈ ശത്രുതക്കൊക്കെയും കാരണം അല്ലാഹുവും ‎അവന്റെ ദൂതനും ദൈവാനുഗ്രഹത്താല്‍ അവര്ക്ക് സുഭിക്ഷത ‎നല്കിെയതുമാത്രമാണ്. ഇനിയെങ്കിലും അവര്‍ പശ്ചാത്തപിക്കുകയാണെങ്കില്‍ ‎അതാണവര്ക്ക്ു നല്ലത്. അഥവാ, അവര്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍ ‎അല്ലാഹു ഇഹത്തിലും പരത്തിലും അവര്ക്ക് നോവേറിയ ശിക്ഷ നല്കും . ‎ഇവിടെ ഭൂമിയിലും അവര്ക്ക് ഒരു രക്ഷകനോ സഹായിയോ ‎ഉണ്ടാവുകയില്ല. ‎
Surah At-Taubah, Verse 74


۞وَمِنۡهُم مَّنۡ عَٰهَدَ ٱللَّهَ لَئِنۡ ءَاتَىٰنَا مِن فَضۡلِهِۦ لَنَصَّدَّقَنَّ وَلَنَكُونَنَّ مِنَ ٱلصَّـٰلِحِينَ

അല്ലാഹു തന്റെ ഔദാര്യത്താല്‍ തങ്ങള്ക്ക്യ സമ്പത്ത് നല്കുഭകയാണെങ്കില്‍ ‎തീര്ച്ച യായും തങ്ങള്‍ ദാനം ചെയ്യുമെന്നും സച്ചരിതരിലുള്പ്പെ ടുമെന്നും ‎അല്ലാഹുവോട് കരാര്‍ ചെയ്തവരും അവരിലുണ്ട്. ‎
Surah At-Taubah, Verse 75


فَلَمَّآ ءَاتَىٰهُم مِّن فَضۡلِهِۦ بَخِلُواْ بِهِۦ وَتَوَلَّواْ وَّهُم مُّعۡرِضُونَ

അങ്ങനെ അല്ലാഹു അവര്ക്ക്് തന്റെ ഔദാര്യത്താല്‍ സമ്പത്ത് നല്കിയ. ‎എന്നാല്‍ അവരതില്‍ പിശുക്കു കാണിക്കുകയും പ്രതിജ്ഞ പാലിക്കാതെ ‎പിന്മാറുകയുമാണുണ്ടായത്. ‎
Surah At-Taubah, Verse 76


فَأَعۡقَبَهُمۡ نِفَاقٗا فِي قُلُوبِهِمۡ إِلَىٰ يَوۡمِ يَلۡقَوۡنَهُۥ بِمَآ أَخۡلَفُواْ ٱللَّهَ مَا وَعَدُوهُ وَبِمَا كَانُواْ يَكۡذِبُونَ

അതേ തുടര്ന്ന് അല്ലാഹു അവരുടെ മനസ്സുകളില്‍ കപടത കുടിയിരുത്തി. ‎അവര്‍ അവനെ കണ്ടുമുട്ടുന്ന ദിനം വരെയും അതായിരിക്കും അവരുടെ ‎അവസ്ഥ. അല്ലാഹുവോട് അവര്‍ ചെയ്ത പ്രതിജ്ഞ ലംഘിച്ചതിനാലും ‎അവര്‍ കള്ളം പറഞ്ഞുകൊണ്ടിരുന്നതിനാലുമാണിത്. ‎
Surah At-Taubah, Verse 77


أَلَمۡ يَعۡلَمُوٓاْ أَنَّ ٱللَّهَ يَعۡلَمُ سِرَّهُمۡ وَنَجۡوَىٰهُمۡ وَأَنَّ ٱللَّهَ عَلَّـٰمُ ٱلۡغُيُوبِ

അവരുടെ രഹസ്യവും ഗൂഢാലോചനകളുമെല്ലാം അല്ലാഹു ‎അറിയുന്നുണ്ടെന്ന് അവര്‍ മനസ്സിലാക്കിയിട്ടില്ലേ? തീര്ച്ചരയായും അഭൌതിക ‎കാര്യങ്ങള്‍ അറിയുന്നവനാണ് അല്ലാഹുവെന്നും? ‎
Surah At-Taubah, Verse 78


ٱلَّذِينَ يَلۡمِزُونَ ٱلۡمُطَّوِّعِينَ مِنَ ٱلۡمُؤۡمِنِينَ فِي ٱلصَّدَقَٰتِ وَٱلَّذِينَ لَا يَجِدُونَ إِلَّا جُهۡدَهُمۡ فَيَسۡخَرُونَ مِنۡهُمۡ سَخِرَ ٱللَّهُ مِنۡهُمۡ وَلَهُمۡ عَذَابٌ أَلِيمٌ

സ്വമനസ്സാലെ ദാനധര്മവങ്ങള്‍ ചെയ്യുന്ന സത്യവിശ്വാസികളെയും സ്വന്തം ‎അധ്വാനമല്ലാതൊന്നും ദൈവമാര്ഗ്ത്തിലര്പ്പി ക്കാനില്ലാത്തവരെയും ‎പഴിപറയുന്നവരാണവര്‍. അങ്ങനെ ആ വിശ്വാസികളെ അവര്‍ ‎പരിഹസിക്കുന്നു. അല്ലാഹു അവരെയും പരിഹാസ്യരാക്കിയിരിക്കുന്നു. ‎അവര്ക്ക് നോവേറിയ ശിക്ഷയുമുണ്ട്. ‎
Surah At-Taubah, Verse 79


ٱسۡتَغۡفِرۡ لَهُمۡ أَوۡ لَا تَسۡتَغۡفِرۡ لَهُمۡ إِن تَسۡتَغۡفِرۡ لَهُمۡ سَبۡعِينَ مَرَّةٗ فَلَن يَغۡفِرَ ٱللَّهُ لَهُمۡۚ ذَٰلِكَ بِأَنَّهُمۡ كَفَرُواْ بِٱللَّهِ وَرَسُولِهِۦۗ وَٱللَّهُ لَا يَهۡدِي ٱلۡقَوۡمَ ٱلۡفَٰسِقِينَ

നീ അവര്ക്കു്വേണ്ടി മാപ്പപേക്ഷിക്കുകയോ അപേക്ഷിക്കാതിരിക്കുകയോ ‎ചെയ്യുക. നീ അവര്ക്കുപവേണ്ടി എഴുപതു പ്രാവശ്യം പാപമോചനത്തിനു ‎പ്രാര്ഥി്ച്ചാലും അല്ലാഹു അവര്ക്ക്ണ പൊറുത്തുകൊടുക്കുകയില്ല. കാരണം ‎അല്ലാഹുവെയും അവന്റെ ദൂതനെയും തള്ളിപ്പറഞ്ഞവരാണവര്‍. ‎അധാര്മിവകരായ ആളുകളെ അല്ലാഹു നേര്വവഴിയിലാക്കുകയില്ല. ‎
Surah At-Taubah, Verse 80


فَرِحَ ٱلۡمُخَلَّفُونَ بِمَقۡعَدِهِمۡ خِلَٰفَ رَسُولِ ٱللَّهِ وَكَرِهُوٓاْ أَن يُجَٰهِدُواْ بِأَمۡوَٰلِهِمۡ وَأَنفُسِهِمۡ فِي سَبِيلِ ٱللَّهِ وَقَالُواْ لَا تَنفِرُواْ فِي ٱلۡحَرِّۗ قُلۡ نَارُ جَهَنَّمَ أَشَدُّ حَرّٗاۚ لَّوۡ كَانُواْ يَفۡقَهُونَ

ദൈവദൂതനെ ധിക്കരിച്ച് യുദ്ധത്തില്നി്ന്ന് പിന്മാറി വീട്ടിലിരുന്നതില്‍ ‎സന്തോഷിക്കുന്നവരാണവര്‍. തങ്ങളുടെ ധനംകൊണ്ടും ദേഹംകൊണ്ടും ‎ദൈവമാര്ഗ്ത്തില്‍ സമരം ചെയ്യുന്നത് അവര്ക്ക് അനിഷ്ടകരമായി. ‎അവരിങ്ങനെ പറയുകയും ചെയ്തു: "ഈ കൊടുംചൂടില്‍ നിങ്ങള്‍ ‎യുദ്ധത്തിനിറങ്ങിപ്പുറപ്പെടേണ്ട.” പറയുക: നരകത്തീ കൂടുതല്‍ ‎ചൂടേറിയതാണ്. അവര്‍ ബോധവാന്മാരായിരുന്നെങ്കില്‍ എത്ര നന്നായേനെ. ‎
Surah At-Taubah, Verse 81


فَلۡيَضۡحَكُواْ قَلِيلٗا وَلۡيَبۡكُواْ كَثِيرٗا جَزَآءَۢ بِمَا كَانُواْ يَكۡسِبُونَ

അതിനാല്‍ അവര്‍ ഇത്തിരി ചിരിക്കുകയും പിന്നെ ഒത്തിരി കരയുകയും ‎ചെയ്യട്ടെ. അവരുടെ പ്രവര്ത്ത ന ഫലം അവ്വിധമാണ്. ‎
Surah At-Taubah, Verse 82


فَإِن رَّجَعَكَ ٱللَّهُ إِلَىٰ طَآئِفَةٖ مِّنۡهُمۡ فَٱسۡتَـٔۡذَنُوكَ لِلۡخُرُوجِ فَقُل لَّن تَخۡرُجُواْ مَعِيَ أَبَدٗا وَلَن تُقَٰتِلُواْ مَعِيَ عَدُوًّاۖ إِنَّكُمۡ رَضِيتُم بِٱلۡقُعُودِ أَوَّلَ مَرَّةٖ فَٱقۡعُدُواْ مَعَ ٱلۡخَٰلِفِينَ

അല്ലാഹു നിന്നെ അവരിലൊരു കൂട്ടരുടെയടുത്ത് തിരിച്ചെത്തിക്കുകയും ‎പിന്നെ മറ്റൊരു യുദ്ധത്തിന് പോരാന്‍ അവര്‍ നിന്നോട് അനുവാദം ‎ചോദിക്കുകയും ചെയ്താല്‍ നീ പറയുക: "ഇനി നിങ്ങള്ക്കൊംരിക്കലും ‎എന്നോടൊത്ത് പുറപ്പെടാനാവില്ല. നിങ്ങള്‍ എന്റെ കൂടെ ശത്രുവോട് ‎പൊരുതുന്നതുമല്ല. തീര്ച്ചപയായും ആദ്യ തവണ യുദ്ധത്തില്‍ ‎നിന്നൊഴിഞ്ഞുനിന്നതില്‍ തൃപ്തിയടയുകയാണല്ലോ നിങ്ങള്‍ ചെയ്തത്. ‎അതിനാല്‍ യുദ്ധത്തില്‍ നിന്ന് വിട്ടൊഴിഞ്ഞു ചടഞ്ഞിരിക്കുന്നവരോടൊപ്പം ‎നിങ്ങളും ഇരുന്നുകൊള്ളുക.” ‎
Surah At-Taubah, Verse 83


وَلَا تُصَلِّ عَلَىٰٓ أَحَدٖ مِّنۡهُم مَّاتَ أَبَدٗا وَلَا تَقُمۡ عَلَىٰ قَبۡرِهِۦٓۖ إِنَّهُمۡ كَفَرُواْ بِٱللَّهِ وَرَسُولِهِۦ وَمَاتُواْ وَهُمۡ فَٰسِقُونَ

അവരില്‍ നിന്ന് ആരു മരണമടഞ്ഞാലും അവനുവേണ്ടി നീ ഒരിക്കലും ‎നമസ്കരിക്കരുത്. അവന്റെ കുഴിമാടത്തിനടുത്ത് നില്ക്കരരുത്. തീര്ച്ചുയായും ‎അവര്‍ അല്ലാഹുവെയും അവന്റെ ദൂതനെയും തള്ളിപ്പറഞ്ഞവരാണ്. ‎അധാര്മികകരായി മരണമടഞ്ഞവരും. ‎
Surah At-Taubah, Verse 84


وَلَا تُعۡجِبۡكَ أَمۡوَٰلُهُمۡ وَأَوۡلَٰدُهُمۡۚ إِنَّمَا يُرِيدُ ٱللَّهُ أَن يُعَذِّبَهُم بِهَا فِي ٱلدُّنۡيَا وَتَزۡهَقَ أَنفُسُهُمۡ وَهُمۡ كَٰفِرُونَ

അവരുടെ സമ്പത്തും സന്താനങ്ങളും നിന്നെ വിസ്മയിപ്പിക്കാതിരിക്കട്ടെ. ‎അവയിലൂടെ അവരെ ഇഹലോകത്തുവെച്ചുതന്നെ ശിക്ഷിക്കണമെന്നാണ് ‎അല്ലാഹു ഉദ്ദേശിക്കുന്നത്. അവര്‍ സത്യനിഷേധികളായിരിക്കെത്തന്നെ ‎അവരുടെ ജീവന്‍ വെടിയണമെന്നും. ‎
Surah At-Taubah, Verse 85


وَإِذَآ أُنزِلَتۡ سُورَةٌ أَنۡ ءَامِنُواْ بِٱللَّهِ وَجَٰهِدُواْ مَعَ رَسُولِهِ ٱسۡتَـٔۡذَنَكَ أُوْلُواْ ٱلطَّوۡلِ مِنۡهُمۡ وَقَالُواْ ذَرۡنَا نَكُن مَّعَ ٱلۡقَٰعِدِينَ

‎"നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും അവന്റെ ദൂതനോടൊപ്പം സമരം ‎നടത്തുകയും ചെയ്യുക” എന്ന ആഹ്വാനവുമായി വല്ല അധ്യായവും ‎അവതീര്ണയമായാല്‍ അവരിലെ സമ്പന്നര്‍ യുദ്ധത്തില്‍ നിന്നൊഴിവാകാന്‍ ‎നിന്നോട് സമ്മതം തേടും. അവര്‍ പറയും: "ഞങ്ങളെ വിട്ടേക്കൂ. ഞങ്ങള്‍ ‎വീട്ടിലിരിക്കുന്നവരോടൊപ്പം കഴിയാം.” ‎
Surah At-Taubah, Verse 86


رَضُواْ بِأَن يَكُونُواْ مَعَ ٱلۡخَوَالِفِ وَطُبِعَ عَلَىٰ قُلُوبِهِمۡ فَهُمۡ لَا يَفۡقَهُونَ

യുദ്ധത്തില്നിുന്ന് മാറിനില്ക്കു ന്നവരോടൊപ്പം കഴിയാനാണ് അവരിഷ്ടപ്പെട്ടത്. ‎അവരുടെ മനസ്സുകള്ക്ക് മുദ്രവെക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ അവരൊന്നും ‎മനസ്സിലാക്കുന്നില്ല. ‎
Surah At-Taubah, Verse 87


لَٰكِنِ ٱلرَّسُولُ وَٱلَّذِينَ ءَامَنُواْ مَعَهُۥ جَٰهَدُواْ بِأَمۡوَٰلِهِمۡ وَأَنفُسِهِمۡۚ وَأُوْلَـٰٓئِكَ لَهُمُ ٱلۡخَيۡرَٰتُۖ وَأُوْلَـٰٓئِكَ هُمُ ٱلۡمُفۡلِحُونَ

എന്നാല്‍ ദൈവദൂതനും കൂടെയുള്ള വിശ്വാസികളും തങ്ങളുടെ ‎ധനംകൊണ്ടും ദേഹംകൊണ്ടും സമരം ചെയ്തു. അവര്ക്കാ ണ് സകല ‎നന്മകളും. വിജയം വരിച്ചവരും അവര്‍ തന്നെ. ‎
Surah At-Taubah, Verse 88


أَعَدَّ ٱللَّهُ لَهُمۡ جَنَّـٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَاۚ ذَٰلِكَ ٱلۡفَوۡزُ ٱلۡعَظِيمُ

അല്ലാഹു അവര്ക്ക് താഴ്ഭാഗത്തൂടെ അരുവികളൊഴുകുന്ന ‎സ്വര്ഗീ യാരാമങ്ങള്‍ ഒരുക്കിവെച്ചിരിക്കുന്നു. അവരതില്‍ ‎നിത്യവാസികളായിരിക്കും. അതിമഹത്തായ വിജയവും അതുതന്നെ. ‎
Surah At-Taubah, Verse 89


وَجَآءَ ٱلۡمُعَذِّرُونَ مِنَ ٱلۡأَعۡرَابِ لِيُؤۡذَنَ لَهُمۡ وَقَعَدَ ٱلَّذِينَ كَذَبُواْ ٱللَّهَ وَرَسُولَهُۥۚ سَيُصِيبُ ٱلَّذِينَ كَفَرُواْ مِنۡهُمۡ عَذَابٌ أَلِيمٞ

ഗ്രാമീണ അറബികളില്‍ ചിലരും യുദ്ധത്തില്നിംന്ന് ഒഴിഞ്ഞുനില്ക്കുളന്നതിന് ‎അനുവാദം തേടി വന്നല്ലോ. അല്ലാഹുവോടും അവന്റെ ദൂതനോടും ‎കള്ളംപറഞ്ഞുവന്നവര്‍ വീട്ടിലിരിക്കുകയും ചെയ്തു. അവരിലെ ‎സത്യനിഷേധികളെ അടുത്തുതന്നെ നോവേറിയ ശിക്ഷ ബാധിക്കും. ‎
Surah At-Taubah, Verse 90


لَّيۡسَ عَلَى ٱلضُّعَفَآءِ وَلَا عَلَى ٱلۡمَرۡضَىٰ وَلَا عَلَى ٱلَّذِينَ لَا يَجِدُونَ مَا يُنفِقُونَ حَرَجٌ إِذَا نَصَحُواْ لِلَّهِ وَرَسُولِهِۦۚ مَا عَلَى ٱلۡمُحۡسِنِينَ مِن سَبِيلٖۚ وَٱللَّهُ غَفُورٞ رَّحِيمٞ

ദുര്ബിലരും രോഗികളും ചെലവു ചെയ്യാന്‍ ഒന്നുമില്ലാത്തവരും യുദ്ധത്തില്‍ ‎നിന്ന് മാറിനില്ക്കുോന്നതില്‍ തെറ്റില്ല; അവര്‍ അല്ലാഹുവോടും അവന്റെ ‎ദൂതനോടും കൂറുപുലര്ത്തുകന്നവരാണെങ്കില്‍. ഇത്തരം സദ്വൃത്തരെ ‎കുറ്റപ്പെടുത്താന്‍ ന്യായമൊന്നുമില്ല. അല്ലാഹു ഏറെ പൊറുക്കുന്നവനും ‎പരമകാരുണികനുമാണ്. ‎
Surah At-Taubah, Verse 91


وَلَا عَلَى ٱلَّذِينَ إِذَا مَآ أَتَوۡكَ لِتَحۡمِلَهُمۡ قُلۡتَ لَآ أَجِدُ مَآ أَحۡمِلُكُمۡ عَلَيۡهِ تَوَلَّواْ وَّأَعۡيُنُهُمۡ تَفِيضُ مِنَ ٱلدَّمۡعِ حَزَنًا أَلَّا يَجِدُواْ مَا يُنفِقُونَ

മറ്റൊരു വിഭാഗം തങ്ങളെ വാഹനങ്ങളില്‍ കൊണ്ടുപോകണമെന്ന ‎അപേക്ഷയുമായി നിന്റെ അടുത്തുവന്നു. നീ അവരോടു പറഞ്ഞു: ‎‎"നിങ്ങള്ക്കുന നല്കാനന്‍ ഞാന്‍ വാഹനമൊന്നും കാണുന്നില്ല.” ചെലവഴിക്കാന്‍ ‎ഒന്നും കണ്ടെത്താത്തതിന്റെ തീവ്രദുഃഖത്താല്‍ കണ്ണുകളില്‍ ‎വെള്ളംനിറച്ചുകൊണ്ട് അവര്‍ മടങ്ങിപ്പോയി. അവര്ക്കും കുറ്റമൊന്നുമില്ല. ‎
Surah At-Taubah, Verse 92


۞إِنَّمَا ٱلسَّبِيلُ عَلَى ٱلَّذِينَ يَسۡتَـٔۡذِنُونَكَ وَهُمۡ أَغۡنِيَآءُۚ رَضُواْ بِأَن يَكُونُواْ مَعَ ٱلۡخَوَالِفِ وَطَبَعَ ٱللَّهُ عَلَىٰ قُلُوبِهِمۡ فَهُمۡ لَا يَعۡلَمُونَ

സമ്പന്നരായിരുന്നിട്ടും യുദ്ധത്തില്‍ നിന്നൊഴിയാന്‍ നിന്നോട് അനുവാദം ‎തേടുകയും പിന്തിരിഞ്ഞു നിന്നവരോടൊപ്പമാകുന്നതില്‍ തൃപ്തിയടയുകയും ‎ചെയ്തവരെ മാത്രമേ കുറ്റപ്പെടുത്താന്‍ വഴിയുള്ളൂ. അല്ലാഹു അവരുടെ ‎മനസ്സുകള്ക്ക് മുദ്രവെച്ചിരിക്കുന്നു. അതിനാല്‍ അവര്‍ ഒന്നും അറിയുന്നില്ല. ‎
Surah At-Taubah, Verse 93


يَعۡتَذِرُونَ إِلَيۡكُمۡ إِذَا رَجَعۡتُمۡ إِلَيۡهِمۡۚ قُل لَّا تَعۡتَذِرُواْ لَن نُّؤۡمِنَ لَكُمۡ قَدۡ نَبَّأَنَا ٱللَّهُ مِنۡ أَخۡبَارِكُمۡۚ وَسَيَرَى ٱللَّهُ عَمَلَكُمۡ وَرَسُولُهُۥ ثُمَّ تُرَدُّونَ إِلَىٰ عَٰلِمِ ٱلۡغَيۡبِ وَٱلشَّهَٰدَةِ فَيُنَبِّئُكُم بِمَا كُنتُمۡ تَعۡمَلُونَ

യുദ്ധത്തില്നിരന്ന് നിങ്ങള്‍ അവരുടെ അടുത്ത് മടങ്ങിയെത്തിയാല്‍ അവര്‍ ‎നിങ്ങളോട് പല ഒഴികഴിവുകളും ബോധിപ്പിക്കും. പറയുക: "നിങ്ങള്‍ ‎ഒഴികഴിവൊന്നും ബോധിപ്പിക്കേണ്ട. നിങ്ങളെ ഞങ്ങളൊട്ടും ‎വിശ്വസിക്കുന്നില്ല. നിങ്ങളുടെ വിവരങ്ങള്‍ അല്ലാഹു ഞങ്ങളെ ‎ധരിപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ പ്രവര്ത്തങനങ്ങളെല്ലാം അല്ലാഹുവും അവന്റെ ‎ദൂതനും കണ്ടറിയുന്നുണ്ട്. പിന്നീട് മറഞ്ഞതും തെളിഞ്ഞതും ‎അറിയുന്നവന്റെ അടുത്തേക്ക് നിങ്ങള്‍ മടക്കപ്പെടും. അപ്പോള്‍ നിങ്ങള്‍ ‎പ്രവര്ത്തി്ച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അവന്‍ നിങ്ങളെ ‎വിവരമറിയിക്കും.” ‎
Surah At-Taubah, Verse 94


سَيَحۡلِفُونَ بِٱللَّهِ لَكُمۡ إِذَا ٱنقَلَبۡتُمۡ إِلَيۡهِمۡ لِتُعۡرِضُواْ عَنۡهُمۡۖ فَأَعۡرِضُواْ عَنۡهُمۡۖ إِنَّهُمۡ رِجۡسٞۖ وَمَأۡوَىٰهُمۡ جَهَنَّمُ جَزَآءَۢ بِمَا كَانُواْ يَكۡسِبُونَ

നിങ്ങള്‍ അവരിലേക്ക് മടങ്ങിച്ചെല്ലുമ്പോള്‍ അവര്‍ നിങ്ങളോട് ‎അല്ലാഹുവിന്റെ പേരില്‍ ആണയിട്ടുകൊണ്ടിരിക്കും. നിങ്ങള്‍ അവരെ ‎ഒഴിവാക്കാന്‍ വേണ്ടിയാണത്. ഏതായാലും നിങ്ങള്‍ അവരെ വിട്ടേക്കുക. ‎അവര്‍ ഏറെ നീചന്മാരാണ്. അവരുടെ താവളം നരകമാണ്. അവര്‍ ‎പ്രവര്ത്തി്ച്ചുകൊണ്ടിരുന്നതിനുള്ള അര്ഹടമായ പ്രതിഫലം അതാണല്ലോ. ‎
Surah At-Taubah, Verse 95


يَحۡلِفُونَ لَكُمۡ لِتَرۡضَوۡاْ عَنۡهُمۡۖ فَإِن تَرۡضَوۡاْ عَنۡهُمۡ فَإِنَّ ٱللَّهَ لَا يَرۡضَىٰ عَنِ ٱلۡقَوۡمِ ٱلۡفَٰسِقِينَ

നിങ്ങള്‍ അവരെ സംബന്ധിച്ച് സംതൃപ്തരാകാനാണ് അവര്‍ നിങ്ങളോട് ‎അല്ലാഹുവിന്റെ പേരില്‍ ആണയിടുന്നത്. അഥവാ, നിങ്ങളവരെ ‎തൃപ്തിപ്പെട്ടാലും അല്ലാഹു അധാര്മിണകരായ ജനത്തെ തൃപ്തിപ്പെടുകയില്ല. ‎
Surah At-Taubah, Verse 96


ٱلۡأَعۡرَابُ أَشَدُّ كُفۡرٗا وَنِفَاقٗا وَأَجۡدَرُ أَلَّا يَعۡلَمُواْ حُدُودَ مَآ أَنزَلَ ٱللَّهُ عَلَىٰ رَسُولِهِۦۗ وَٱللَّهُ عَلِيمٌ حَكِيمٞ

ഗ്രാമീണ അറബികള്‍ കടുത്ത സത്യനിഷേധവും കാപട്യവുമുള്ളവരത്രേ. ‎അല്ലാഹു തന്റെ ദൂതന്ന് ഇറക്കിക്കൊടുത്ത നിയമപരിധികള്‍ ‎അറിയാതിരിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളതും അവര്ക്കായണ്. അല്ലാഹു ‎എല്ലാം അറിയുന്നവനും യുക്തിമാനുമാണ്. ‎
Surah At-Taubah, Verse 97


وَمِنَ ٱلۡأَعۡرَابِ مَن يَتَّخِذُ مَا يُنفِقُ مَغۡرَمٗا وَيَتَرَبَّصُ بِكُمُ ٱلدَّوَآئِرَۚ عَلَيۡهِمۡ دَآئِرَةُ ٱلسَّوۡءِۗ وَٱللَّهُ سَمِيعٌ عَلِيمٞ

ധനം ചെലവഴിക്കുന്നത് നഷ്ടമായി കാണുന്നവരും നിങ്ങളെ കാലവിപത്ത് ‎ബാധിക്കുന്നത് കാത്തിരിക്കുന്നവരും ആ ഗ്രാമീണ അറബികളിലുണ്ട്. ‎എന്നാല്‍ കാലക്കേട് പിടികൂടാന്‍ പോകുന്നത് അവരെത്തന്നെയാണ്. അല്ലാഹു ‎എല്ലാം കേള്ക്കു ന്നവനും അറിയുന്നവനുമാണ്. ‎
Surah At-Taubah, Verse 98


وَمِنَ ٱلۡأَعۡرَابِ مَن يُؤۡمِنُ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ وَيَتَّخِذُ مَا يُنفِقُ قُرُبَٰتٍ عِندَ ٱللَّهِ وَصَلَوَٰتِ ٱلرَّسُولِۚ أَلَآ إِنَّهَا قُرۡبَةٞ لَّهُمۡۚ سَيُدۡخِلُهُمُ ٱللَّهُ فِي رَحۡمَتِهِۦٓۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٞ

ഗ്രാമീണ അറബികളില്‍ തന്നെ അല്ലാഹുവിലും അന്ത്യദിനത്തിലും ‎വിശ്വസിക്കുന്നവരുമുണ്ട്. അവര്‍ തങ്ങള്‍ ചെലവഴിക്കുന്നതിനെ ‎അല്ലാഹുവിന്റെ സാമീപ്യം സിദ്ധിക്കാനും പ്രവാചകന്റെ പ്രാര്ഥതന ‎ലഭിക്കാനുമുള്ള മാര്ഗകമായി കാണുന്നു. അറിയുക: തീര്ച്ചലയായും അതവര്ക്ക്ത ‎ദൈവസാമീപ്യം സമ്മാനിക്കും. അല്ലാഹു അവരെ തന്റെ അനുഗ്രഹത്തില്‍ ‎പ്രവേശിപ്പിക്കും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്. ‎
Surah At-Taubah, Verse 99


وَٱلسَّـٰبِقُونَ ٱلۡأَوَّلُونَ مِنَ ٱلۡمُهَٰجِرِينَ وَٱلۡأَنصَارِ وَٱلَّذِينَ ٱتَّبَعُوهُم بِإِحۡسَٰنٖ رَّضِيَ ٱللَّهُ عَنۡهُمۡ وَرَضُواْ عَنۡهُ وَأَعَدَّ لَهُمۡ جَنَّـٰتٖ تَجۡرِي تَحۡتَهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَآ أَبَدٗاۚ ذَٰلِكَ ٱلۡفَوۡزُ ٱلۡعَظِيمُ

സത്യമാര്ഗപത്തില്‍ ആദ്യം മുന്നോട്ടു വന്ന മുഹാജിറുകളിലും ‎അന്സ്വാ്റുകളിലും സല്ക്കുര്മനങ്ങളിലൂടെ അവരെ പിന്തുടരുന്നവരിലും ‎അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവര്‍ അവനിലും സംതൃപ്തരാണ്. ‎അവന്‍ അവര്ക്കാ യി താഴ്ഭാഗത്തിലൂടെ അരുവികളൊഴുകുന്ന ‎സ്വര്ഗീ യാരാമങ്ങള്‍ തയ്യാറാക്കിവെച്ചിട്ടുണ്ട്. അവരവിടെ ‎സ്ഥിരവാസികളായിരിക്കും. അതിമഹത്തായ വിജയവും അതു തന്നെ. ‎
Surah At-Taubah, Verse 100


وَمِمَّنۡ حَوۡلَكُم مِّنَ ٱلۡأَعۡرَابِ مُنَٰفِقُونَۖ وَمِنۡ أَهۡلِ ٱلۡمَدِينَةِ مَرَدُواْ عَلَى ٱلنِّفَاقِ لَا تَعۡلَمُهُمۡۖ نَحۡنُ نَعۡلَمُهُمۡۚ سَنُعَذِّبُهُم مَّرَّتَيۡنِ ثُمَّ يُرَدُّونَ إِلَىٰ عَذَابٍ عَظِيمٖ

നിങ്ങളുടെ ചുറ്റുമുള്ള ഗ്രാമീണ അറബികളിലും കപടവിശ്വാസികളുണ്ട്. ‎മദീനാ നിവാസികളിലുമുണ്ട്. അവര്‍ കാപട്യത്തിലാണ്ടുപോയിരിക്കുന്നു. ‎നിനക്ക് അവരെ അറിയില്ല. എന്നാല്‍ നാം അവരെ അറിയുന്നു. രണ്ടു ‎തവണ നാം അവരെ ശിക്ഷിക്കും. പിന്നീട് അവരെ ഭീകരമായ ശിക്ഷയിലേക്ക് ‎തള്ളുകയും ചെയ്യും. ‎
Surah At-Taubah, Verse 101


وَءَاخَرُونَ ٱعۡتَرَفُواْ بِذُنُوبِهِمۡ خَلَطُواْ عَمَلٗا صَٰلِحٗا وَءَاخَرَ سَيِّئًا عَسَى ٱللَّهُ أَن يَتُوبَ عَلَيۡهِمۡۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٌ

തങ്ങളുടെ തെറ്റുകള്‍ സ്വയം ഏറ്റുപറയുന്ന ചിലരുണ്ട്. അവര്‍ ‎സല്ക്കടര്മിങ്ങളും ദുഷ്കര്മ്ങ്ങളും കൂട്ടിക്കലര്ത്തി യിരിക്കുന്നു. അല്ലാഹു ‎അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം. അല്ലാഹു ഏറെ ‎പൊറുക്കുന്നവനും പരമദയാലുവുമാണ്. ‎
Surah At-Taubah, Verse 102


خُذۡ مِنۡ أَمۡوَٰلِهِمۡ صَدَقَةٗ تُطَهِّرُهُمۡ وَتُزَكِّيهِم بِهَا وَصَلِّ عَلَيۡهِمۡۖ إِنَّ صَلَوٰتَكَ سَكَنٞ لَّهُمۡۗ وَٱللَّهُ سَمِيعٌ عَلِيمٌ

നീ അവരുടെ സ്വത്തില്നിവന്ന് സകാത്ത് വസൂല്‍ ചെയ്യുക. അതവരെ ‎ശുദ്ധീകരിക്കുകയും സംസ്കരിക്കുകയും ചെയ്യും. നീ അവര്ക്കു്വേണ്ടി ‎പ്രാര്ഥിിക്കുക. നിശ്ചയമായും നിന്റെ പ്രാര്ഥുന അവര്ക്ക്ള ശാന്തിയേകും. ‎അല്ലാഹു എല്ലാം കേള്ക്കുുന്നവനും അറിയുന്നവനുമാണ്. ‎
Surah At-Taubah, Verse 103


أَلَمۡ يَعۡلَمُوٓاْ أَنَّ ٱللَّهَ هُوَ يَقۡبَلُ ٱلتَّوۡبَةَ عَنۡ عِبَادِهِۦ وَيَأۡخُذُ ٱلصَّدَقَٰتِ وَأَنَّ ٱللَّهَ هُوَ ٱلتَّوَّابُ ٱلرَّحِيمُ

അവര്ക്കിറിഞ്ഞുകൂടെ, അല്ലാഹു തന്റെ ദാസന്മാരുടെ പശ്ചാത്താപം ‎സ്വീകരിക്കുന്നവനും ദാനധര്മ്ങ്ങള്‍ ഏറ്റുവാങ്ങുന്നവനുമാണെന്ന്? ‎തീര്ച്ചകയായും അല്ലാഹു ധാരാളമായി പശ്ചാത്താപം സ്വീകരിക്കുന്നവനും ‎പരമദയാലുവുമെന്നും. ‎
Surah At-Taubah, Verse 104


وَقُلِ ٱعۡمَلُواْ فَسَيَرَى ٱللَّهُ عَمَلَكُمۡ وَرَسُولُهُۥ وَٱلۡمُؤۡمِنُونَۖ وَسَتُرَدُّونَ إِلَىٰ عَٰلِمِ ٱلۡغَيۡبِ وَٱلشَّهَٰدَةِ فَيُنَبِّئُكُم بِمَا كُنتُمۡ تَعۡمَلُونَ

പറയുക: നിങ്ങള്‍ പ്രവര്ത്തിതച്ചുകൊണ്ടിരിക്കുക. അല്ലാഹുവും അവന്റെ ‎ദൂതനും സത്യവിശ്വാസികളുമൊക്കെ നിങ്ങളുടെ കര്മിങ്ങള്‍ കാണും. ‎അവസാനം അകവും പുറവും അറിയുന്നവന്റെ അടുത്തേക്ക് നിങ്ങള്‍ ‎ചെന്നെത്തും. അപ്പോള്‍ നിങ്ങള്‍ പ്രവര്ത്തിനച്ചുകൊണ്ടിരുന്നതിനെപ്പറ്റി അവന്‍ ‎നിങ്ങളെ വിവരമറിയിക്കും. ‎
Surah At-Taubah, Verse 105


وَءَاخَرُونَ مُرۡجَوۡنَ لِأَمۡرِ ٱللَّهِ إِمَّا يُعَذِّبُهُمۡ وَإِمَّا يَتُوبُ عَلَيۡهِمۡۗ وَٱللَّهُ عَلِيمٌ حَكِيمٞ

അല്ലാഹുവിന്റെ തീരുമാനത്തിനായി പ്രശ്നം മാറ്റിവെക്കപ്പെട്ട മറ്റൊരു ‎കൂട്ടരുമുണ്ട്. ഒന്നുകില്‍ അവന്‍ അവരെ ശിക്ഷിക്കും. അല്ലെങ്കില്‍ അവരുടെ ‎പശ്ചാത്താപം സ്വീകരിക്കും. അല്ലാഹു എല്ലാം അറിയുന്നവനും ‎യുക്തിമാനുമാണ്. ‎
Surah At-Taubah, Verse 106


وَٱلَّذِينَ ٱتَّخَذُواْ مَسۡجِدٗا ضِرَارٗا وَكُفۡرٗا وَتَفۡرِيقَۢا بَيۡنَ ٱلۡمُؤۡمِنِينَ وَإِرۡصَادٗا لِّمَنۡ حَارَبَ ٱللَّهَ وَرَسُولَهُۥ مِن قَبۡلُۚ وَلَيَحۡلِفُنَّ إِنۡ أَرَدۡنَآ إِلَّا ٱلۡحُسۡنَىٰۖ وَٱللَّهُ يَشۡهَدُ إِنَّهُمۡ لَكَٰذِبُونَ

ദ്രോഹംവരുത്താനും സത്യനിഷേധത്തെ സഹായിക്കാനും ‎വിശ്വാസികള്ക്കിംടയില്‍ ഭിന്നതയുണ്ടാക്കാനും നേരത്തെ അല്ലാഹുവോടും ‎അവന്റെ ദൂതനോടും യുദ്ധംചെയ്തവന് താവളമൊരുക്കാനുമായി പള്ളി‎‎യുണ്ടാക്കിയവരും അവരിലുണ്ട്. നല്ലതല്ലാതൊന്നും ഞങ്ങള്‍ ‎ഉദ്ദേശിച്ചിട്ടില്ലെന്ന് അവര്‍ ആണയിട്ടു പറയും. എന്നാല്‍ തീര്ച്ചുയായും അവര്‍ ‎കള്ളം പറയുന്നവരാണെന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു. ‎
Surah At-Taubah, Verse 107


لَا تَقُمۡ فِيهِ أَبَدٗاۚ لَّمَسۡجِدٌ أُسِّسَ عَلَى ٱلتَّقۡوَىٰ مِنۡ أَوَّلِ يَوۡمٍ أَحَقُّ أَن تَقُومَ فِيهِۚ فِيهِ رِجَالٞ يُحِبُّونَ أَن يَتَطَهَّرُواْۚ وَٱللَّهُ يُحِبُّ ٱلۡمُطَّهِّرِينَ

നീ ഒരിക്കലും അതില്‍ നമസ്കരിക്കരുത്. തുടക്കം മുതല്ക്കു തന്നെ ‎ദൈവഭക്തിയില്‍ പടുത്തുയര്ത്തരപ്പെട്ട പള്ളിയാണ് നിനക്ക് നിന്നു ‎നമസ്കരിക്കാന്‍ ഏറ്റം അര്ഹം്. വിശുദ്ധി വരിക്കാനിഷ്ടപ്പെടുന്നവരുള്ളത് ‎അവിടെയാണ്. അല്ലാഹു വിശുദ്ധി വരിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ‎
Surah At-Taubah, Verse 108


أَفَمَنۡ أَسَّسَ بُنۡيَٰنَهُۥ عَلَىٰ تَقۡوَىٰ مِنَ ٱللَّهِ وَرِضۡوَٰنٍ خَيۡرٌ أَم مَّنۡ أَسَّسَ بُنۡيَٰنَهُۥ عَلَىٰ شَفَا جُرُفٍ هَارٖ فَٱنۡهَارَ بِهِۦ فِي نَارِ جَهَنَّمَۗ وَٱللَّهُ لَا يَهۡدِي ٱلۡقَوۡمَ ٱلظَّـٰلِمِينَ

ഒരാള്‍ അല്ലാഹുവോടുള്ള കറയറ്റ ഭക്തിയിലും അവന്റെ പ്രീതിയിലും ‎തന്റെ കെട്ടിടം സ്ഥാപിച്ചു. മറ്റൊരാള്‍ അടിമണ്ണിളകി പൊളിഞ്ഞുവീഴാന്‍ ‎പോകുന്ന മണല്ത്തസട്ടിന്റെ വക്കില്‍ കെട്ടിടം പണിതു. അങ്ങനെയത് ‎അവനെയും കൊണ്ട് നേരെ നരകത്തീയില്‍ തകര്ന്നു വീഴുകയും ചെയ്തു. ‎ഇവരില്‍ ആരാണുത്തമന്‍? അക്രമികളായ ജനത്തെ അല്ലാഹു ‎നേര്വ്ഴിയിലാക്കുകയില്ല. ‎
Surah At-Taubah, Verse 109


لَا يَزَالُ بُنۡيَٰنُهُمُ ٱلَّذِي بَنَوۡاْ رِيبَةٗ فِي قُلُوبِهِمۡ إِلَّآ أَن تَقَطَّعَ قُلُوبُهُمۡۗ وَٱللَّهُ عَلِيمٌ حَكِيمٌ

അവര്‍ പടുത്തുയര്ത്തി്യ അവരുടെ ആ കെട്ടിടം അവരുടെ ‎മനസ്സുകളിലെന്നും ശങ്കയുണര്ത്തി്ക്കൊണ്ടേയിരിക്കും. അവരുടെ ഹൃദയങ്ങള്‍ ‎ശിഥിലമായിത്തീരും വരെ അതിനറുതിയില്ല. അല്ലാഹു എല്ലാം ‎അറിയുന്നവനും യുക്തിമാനുമാണ്. ‎
Surah At-Taubah, Verse 110


۞إِنَّ ٱللَّهَ ٱشۡتَرَىٰ مِنَ ٱلۡمُؤۡمِنِينَ أَنفُسَهُمۡ وَأَمۡوَٰلَهُم بِأَنَّ لَهُمُ ٱلۡجَنَّةَۚ يُقَٰتِلُونَ فِي سَبِيلِ ٱللَّهِ فَيَقۡتُلُونَ وَيُقۡتَلُونَۖ وَعۡدًا عَلَيۡهِ حَقّٗا فِي ٱلتَّوۡرَىٰةِ وَٱلۡإِنجِيلِ وَٱلۡقُرۡءَانِۚ وَمَنۡ أَوۡفَىٰ بِعَهۡدِهِۦ مِنَ ٱللَّهِۚ فَٱسۡتَبۡشِرُواْ بِبَيۡعِكُمُ ٱلَّذِي بَايَعۡتُم بِهِۦۚ وَذَٰلِكَ هُوَ ٱلۡفَوۡزُ ٱلۡعَظِيمُ

അല്ലാഹു സത്യവിശ്വാസികളില്‍ നിന്ന് അവര്ക്ക് ‎സ്വര്ഗുമുണ്ടെന്നവ്യവസ്ഥയില്‍ അവരുടെ ദേഹവും ധനവും വിലയ്ക്കു ‎വാങ്ങിയിരിക്കുന്നു. അവര്‍ അല്ലാഹുവിന്റെ മാര്ഗയത്തില്‍ യുദ്ധം ചെയ്യുന്നു. ‎അങ്ങനെ വധിക്കുകയും വധിക്കപ്പെടുകയും ചെയ്യുന്നു. അവര്ക്ക് ‎സ്വര്ഗ മുണ്ടെന്നത് അല്ലാഹു തന്റെ മേല്‍ പാലിക്കല്‍ ബാധ്യതയായി ‎നിശ്ചയിച്ച സത്യനിഷ്ഠമായ വാഗ്ദാനമാണ്. തൌറാത്തിലും ഇഞ്ചീലി‎‎ലും ഖുര്ആഷനിലും അതുണ്ട്. അല്ലാഹുവെക്കാള്‍ കരാര്‍ ‎പാലിക്കുന്നവനായി ആരുണ്ട്? അതിനാല്‍ നിങ്ങള്‍ നടത്തിയ കച്ചവട ‎ഇടപാടില്‍ സന്തോഷിച്ചുകൊള്ളുക. അതിമഹത്തായ വിജയവും അതുതന്നെ. ‎
Surah At-Taubah, Verse 111


ٱلتَّـٰٓئِبُونَ ٱلۡعَٰبِدُونَ ٱلۡحَٰمِدُونَ ٱلسَّـٰٓئِحُونَ ٱلرَّـٰكِعُونَ ٱلسَّـٰجِدُونَ ٱلۡأٓمِرُونَ بِٱلۡمَعۡرُوفِ وَٱلنَّاهُونَ عَنِ ٱلۡمُنكَرِ وَٱلۡحَٰفِظُونَ لِحُدُودِ ٱللَّهِۗ وَبَشِّرِ ٱلۡمُؤۡمِنِينَ

പശ്ചാത്തപിച്ചു മടങ്ങുന്നവര്‍, അല്ലാഹുവെ ‎കീഴ്വണങ്ങിക്കൊണ്ടിരിക്കുന്നവര്‍, അവനെ കീര്ത്തി ച്ചുകൊണ്ടിരിക്കുന്നവര്‍, ‎വ്രതമനുഷ്ഠിക്കുന്നവര്‍, നമിക്കുകയും സാഷ്ടാംഗം പ്രണമിക്കുകയും ‎ചെയ്യുന്നവര്‍, നന്മ കല്പിിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്നവര്‍, ‎അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കുന്നവര്‍, ഇവരൊക്കെയാണവര്‍. ‎സത്യവിശ്വാസികളെ ശുഭവാര്ത്തല അറിയിക്കുക. ‎
Surah At-Taubah, Verse 112


مَا كَانَ لِلنَّبِيِّ وَٱلَّذِينَ ءَامَنُوٓاْ أَن يَسۡتَغۡفِرُواْ لِلۡمُشۡرِكِينَ وَلَوۡ كَانُوٓاْ أُوْلِي قُرۡبَىٰ مِنۢ بَعۡدِ مَا تَبَيَّنَ لَهُمۡ أَنَّهُمۡ أَصۡحَٰبُ ٱلۡجَحِيمِ

ബഹുദൈവവിശ്വാസികള്‍, കത്തിക്കാളുന്ന നരകത്തീയിന്റെ ‎അവകാശികളാണെന്ന് വ്യക്തമായിക്കഴിഞ്ഞശേഷം അവരുടെ ‎പാപമോചനത്തിന് പ്രാര്ഥികക്കാന്‍ പ്രവാചകന്നും സത്യവിശ്വാസികള്ക്കും ‎അനുവാദമില്ല. അവര്‍ അടുത്ത ബന്ധുക്കളാണെങ്കില്‍ പോലും. ‎
Surah At-Taubah, Verse 113


وَمَا كَانَ ٱسۡتِغۡفَارُ إِبۡرَٰهِيمَ لِأَبِيهِ إِلَّا عَن مَّوۡعِدَةٖ وَعَدَهَآ إِيَّاهُ فَلَمَّا تَبَيَّنَ لَهُۥٓ أَنَّهُۥ عَدُوّٞ لِّلَّهِ تَبَرَّأَ مِنۡهُۚ إِنَّ إِبۡرَٰهِيمَ لَأَوَّـٰهٌ حَلِيمٞ

ഇബ്റാഹീം തന്റെ പിതാവിന്റെ പാപമോചനത്തിനായി പ്രാര്ഥിാച്ചത് ‎അദ്ദേഹം പിതാവിനോട് ചെയ്ത പ്രതിജ്ഞയുടെ പേരില്‍ മാത്രമായിരുന്നു. ‎അയാള്‍ അല്ലാഹുവിന്റെ ശത്രുവാണെന്ന് വ്യക്തമായപ്പോള്‍ അദ്ദേഹം ‎അയാളെ കയ്യൊഴിച്ചു. ഇബ്റാഹീം ഏറെ പശ്ചാത്താപമുള്ളവനും ‎സഹനശാലിയുമാണ്. ‎
Surah At-Taubah, Verse 114


وَمَا كَانَ ٱللَّهُ لِيُضِلَّ قَوۡمَۢا بَعۡدَ إِذۡ هَدَىٰهُمۡ حَتَّىٰ يُبَيِّنَ لَهُم مَّا يَتَّقُونَۚ إِنَّ ٱللَّهَ بِكُلِّ شَيۡءٍ عَلِيمٌ

ഒരു ജനതയെ നേര്വയഴിയിലാക്കിയശേഷം അവര്‍ സൂക്ഷിക്കേണ്ടത് ‎എന്തൊക്കെയാണെന്ന് വ്യക്തമാക്കിക്കൊടുക്കുന്നതുവരെ അല്ലാഹു അവരെ ‎പിഴച്ചവരായി കണക്കാക്കുകയില്ല. അല്ലാഹു എല്ലാ കാര്യങ്ങളെക്കുറിച്ചും ‎നന്നായറിയുന്നവനാണ്. ‎
Surah At-Taubah, Verse 115


إِنَّ ٱللَّهَ لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ يُحۡيِۦ وَيُمِيتُۚ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِيّٖ وَلَا نَصِيرٖ

സംശയമില്ല; ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിന് മാത്രമാണ്. ‎അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവല്ലാതെ ‎നിങ്ങള്ക്ക്് ഒരു രക്ഷകനും സഹായിയുമില്ല. ‎
Surah At-Taubah, Verse 116


لَّقَد تَّابَ ٱللَّهُ عَلَى ٱلنَّبِيِّ وَٱلۡمُهَٰجِرِينَ وَٱلۡأَنصَارِ ٱلَّذِينَ ٱتَّبَعُوهُ فِي سَاعَةِ ٱلۡعُسۡرَةِ مِنۢ بَعۡدِ مَا كَادَ يَزِيغُ قُلُوبُ فَرِيقٖ مِّنۡهُمۡ ثُمَّ تَابَ عَلَيۡهِمۡۚ إِنَّهُۥ بِهِمۡ رَءُوفٞ رَّحِيمٞ

പ്രവാചകന്നും പ്രയാസഘട്ടത്തില്‍ അദ്ദേഹത്തെ പിന്പാറ്റിയ ‎മുഹാജിറുകള്ക്കും അന്സാുറുകള്ക്കും അല്ലാഹു മാപ്പേകിയിരിക്കുന്നു. ‎അവരിലൊരു വിഭാഗത്തിന്റെ മനസ്സ് ഇത്തിരി പതറിപ്പോയിരുന്നുവെങ്കിലും! ‎പിന്നീട് അല്ലാഹു അവര്ക്ക് പൊറുത്തുകൊടുത്തു. തീര്ച്ച്യായും അല്ലാഹു ‎അവരോട് ഏറെ കൃപയുള്ളവനും പരമദയാലുവുമാണ്. ‎
Surah At-Taubah, Verse 117


وَعَلَى ٱلثَّلَٰثَةِ ٱلَّذِينَ خُلِّفُواْ حَتَّىٰٓ إِذَا ضَاقَتۡ عَلَيۡهِمُ ٱلۡأَرۡضُ بِمَا رَحُبَتۡ وَضَاقَتۡ عَلَيۡهِمۡ أَنفُسُهُمۡ وَظَنُّوٓاْ أَن لَّا مَلۡجَأَ مِنَ ٱللَّهِ إِلَّآ إِلَيۡهِ ثُمَّ تَابَ عَلَيۡهِمۡ لِيَتُوبُوٓاْۚ إِنَّ ٱللَّهَ هُوَ ٱلتَّوَّابُ ٱلرَّحِيمُ

തീരുമാനം മാറ്റിവെക്കപ്പെട്ട ആ മൂന്നാളുകള്ക്കും അവന്‍ ‎മാപ്പേകിയിരിക്കുന്നു. ഭൂമി ഏറെ വിശാലമായിരുന്നിട്ടുകൂടി അതവര്ക്ക് ‎ഇടുങ്ങിയതായിത്തീര്ന്നുപ. തങ്ങളുടെ മനസ്സുകള്തിന്നെ അവര്ക്ക്ട ‎കദനഭാരത്താല്‍ ദുര്വ്ഹമായിമാറി. അല്ലാഹുവിന്റെ പിടിയില്‍ നിന്ന് ‎രക്ഷപ്പെടാന്‍ അവനില്ത്തൂന്നെ അഭയം തേടലല്ലാതെ മാര്ഗനമില്ലെന്ന് അവര്ക്ക് ‎ബോധ്യമായി. അപ്പോള്‍ അല്ലാഹു അവരോട് കരുണ കാണിച്ചു. അവര്‍ ‎പശ്ചാത്തപിച്ചു മടങ്ങാന്‍. സംശയമില്ല; അല്ലാഹു പശ്ചാത്താപം ധാരാളമായി ‎സ്വീകരിക്കുന്നവനാണ്. പരമദയാലുവും. ‎
Surah At-Taubah, Verse 118


يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱتَّقُواْ ٱللَّهَ وَكُونُواْ مَعَ ٱلصَّـٰدِقِينَ

വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. സത്യവാന്മാരോട് ‎സഹവസിക്കുക. ‎
Surah At-Taubah, Verse 119


مَا كَانَ لِأَهۡلِ ٱلۡمَدِينَةِ وَمَنۡ حَوۡلَهُم مِّنَ ٱلۡأَعۡرَابِ أَن يَتَخَلَّفُواْ عَن رَّسُولِ ٱللَّهِ وَلَا يَرۡغَبُواْ بِأَنفُسِهِمۡ عَن نَّفۡسِهِۦۚ ذَٰلِكَ بِأَنَّهُمۡ لَا يُصِيبُهُمۡ ظَمَأٞ وَلَا نَصَبٞ وَلَا مَخۡمَصَةٞ فِي سَبِيلِ ٱللَّهِ وَلَا يَطَـُٔونَ مَوۡطِئٗا يَغِيظُ ٱلۡكُفَّارَ وَلَا يَنَالُونَ مِنۡ عَدُوّٖ نَّيۡلًا إِلَّا كُتِبَ لَهُم بِهِۦ عَمَلٞ صَٰلِحٌۚ إِنَّ ٱللَّهَ لَا يُضِيعُ أَجۡرَ ٱلۡمُحۡسِنِينَ

മദീനക്കാര്ക്കുംന അവരുടെ പരിസരത്തുള്ള ഗ്രാമീണ അറബികള്ക്കും ‎അല്ലാഹുവിന്റെ ദൂതനെ വിട്ട് വീട്ടിലിരിക്കാനോ അദ്ദേഹത്തിന്റെ ജീവന്റെ ‎കാര്യം അവഗണിച്ച് തങ്ങളുടെ സ്വന്തം കാര്യം നോക്കാനോ അനുവാദമില്ല. ‎അല്ലാഹുവിന്റെ മാര്ഗ്ത്തില്‍ അവരെ ബാധിക്കുന്ന വിശപ്പ്, ദാഹം, ക്ഷീണം, ‎സത്യനിഷേധികളെ പ്രകോപിപ്പിക്കുന്ന ഇടങ്ങളിലൊക്കെയുള്ള അവരുടെ ‎സാന്നിധ്യം; എതിരാളിക്ക് ഏല്പിൊക്കുന്ന നാശം, ഇതൊക്കെയും അവരുടെ ‎പേരില്‍ സല്ക്കിര്മ്മായി രേഖപ്പെടുത്താതിരിക്കുകയില്ല എന്നതിനാലാണത്. ‎സല്ക്കധര്മിപകളുടെ പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തുകയില്ല; തീര്ച്ചാ. ‎
Surah At-Taubah, Verse 120


وَلَا يُنفِقُونَ نَفَقَةٗ صَغِيرَةٗ وَلَا كَبِيرَةٗ وَلَا يَقۡطَعُونَ وَادِيًا إِلَّا كُتِبَ لَهُمۡ لِيَجۡزِيَهُمُ ٱللَّهُ أَحۡسَنَ مَا كَانُواْ يَعۡمَلُونَ

അവര്‍ ചെലവഴിക്കുന്നത് ചെറുതായാലും വലുതായാലും അതും, ‎ഏതെങ്കിലും താഴ്വരയിലൂടെ അവര്‍ മുറിച്ചുകടക്കുന്നതും അവര്ക്ത ‎പുണ്യമായി രേഖപ്പെടുത്താതിരിക്കില്ല. അല്ലാഹു അവര്ക്ക് അവര്‍ ‎ചെയ്തുകൊണ്ടിരുന്ന അത്യുത്തമ വൃത്തികള്ക്ക്ു മഹത്തായ പ്രതിഫലം ‎നല്കാുനാണിത്. ‎
Surah At-Taubah, Verse 121


۞وَمَا كَانَ ٱلۡمُؤۡمِنُونَ لِيَنفِرُواْ كَآفَّةٗۚ فَلَوۡلَا نَفَرَ مِن كُلِّ فِرۡقَةٖ مِّنۡهُمۡ طَآئِفَةٞ لِّيَتَفَقَّهُواْ فِي ٱلدِّينِ وَلِيُنذِرُواْ قَوۡمَهُمۡ إِذَا رَجَعُوٓاْ إِلَيۡهِمۡ لَعَلَّهُمۡ يَحۡذَرُونَ

സത്യവിശ്വാസികള്‍ ഒന്നടങ്കം യുദ്ധത്തിന് പുറപ്പെടാവതല്ല. അവരില്‍ ഓരോ ‎വിഭാഗത്തില്‍ നിന്നും ഓരോ സംഘം മതത്തില്‍ അറിവുനേടാന്‍ ‎ഇറങ്ങിപ്പുറപ്പെടാത്തതെന്ത്? തങ്ങളുടെ ജനം അവരുടെ അടുത്തേക്ക് ‎മടങ്ങിവന്നാല്‍ അവര്ക്ക് താക്കീത് നല്കാരനുള്ള അറിവു നേടാനാണത്. ‎അതുവഴി അവര്‍ സൂക്ഷ്മത പുലര്ത്തുാന്നവരായേക്കാം. ‎
Surah At-Taubah, Verse 122


يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ قَٰتِلُواْ ٱلَّذِينَ يَلُونَكُم مِّنَ ٱلۡكُفَّارِ وَلۡيَجِدُواْ فِيكُمۡ غِلۡظَةٗۚ وَٱعۡلَمُوٓاْ أَنَّ ٱللَّهَ مَعَ ٱلۡمُتَّقِينَ

വിശ്വസിച്ചവരേ, നിങ്ങളുടെ അടുത്തുള്ള ആ സത്യനിഷേധികളോട് നിങ്ങള്‍ ‎യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ കാര്ക്കേശ്യം കാണട്ടെ. അറിയുക: ‎അല്ലാഹു സൂക്ഷ്മതയുള്ളവരോടൊപ്പമാണ്. ‎
Surah At-Taubah, Verse 123


وَإِذَا مَآ أُنزِلَتۡ سُورَةٞ فَمِنۡهُم مَّن يَقُولُ أَيُّكُمۡ زَادَتۡهُ هَٰذِهِۦٓ إِيمَٰنٗاۚ فَأَمَّا ٱلَّذِينَ ءَامَنُواْ فَزَادَتۡهُمۡ إِيمَٰنٗا وَهُمۡ يَسۡتَبۡشِرُونَ

ഏതെങ്കിലും ഒരധ്യായം അവതീര്ണ്മായാല്‍ അവരില്‍ ചിലര്‍ ‎പരിഹാസത്തോടെ ചോദിക്കും: "നിങ്ങളില്‍ ആര്ക്കാളണ് ഇതുവഴി വിശ്വാസം ‎വര്ധിസച്ചത്?” എന്നാല്‍ അറിയുക: തീര്ച്ചഇയായും അത് സത്യവിശ്വാസികളുടെ ‎വിശ്വാസം വര്ധിചപ്പിച്ചിരിക്കുന്നു. അവരതില്‍ സന്തോഷിക്കുന്നവരുമാണ്. ‎
Surah At-Taubah, Verse 124


وَأَمَّا ٱلَّذِينَ فِي قُلُوبِهِم مَّرَضٞ فَزَادَتۡهُمۡ رِجۡسًا إِلَىٰ رِجۡسِهِمۡ وَمَاتُواْ وَهُمۡ كَٰفِرُونَ

എന്നാല്‍ ദീനം പിടിച്ച മനസ്സിന്റെ ഉടമകള്ക്ക്് അത് തങ്ങളുടെ ‎മാലിന്യത്തിലേക്ക് കൂടുതല്‍ മാലിന്യം കൂട്ടിച്ചേര്ക്കു കയാണുണ്ടായത്. അവര്‍ ‎സത്യനിഷേധികളായിത്തന്നെ മരണമടയും. ‎
Surah At-Taubah, Verse 125


أَوَلَا يَرَوۡنَ أَنَّهُمۡ يُفۡتَنُونَ فِي كُلِّ عَامٖ مَّرَّةً أَوۡ مَرَّتَيۡنِ ثُمَّ لَا يَتُوبُونَ وَلَا هُمۡ يَذَّكَّرُونَ

കൊല്ലംതോറും ഒന്നോ രണ്ടോ തവണ തങ്ങള്‍ പരീക്ഷണത്തിലകപ്പെടുന്നത് ‎അവര്‍ കാണുന്നില്ലേ? എന്നിട്ടും അവര്‍ പശ്ചാത്തപിച്ചു മടങ്ങുന്നില്ല. അവര്‍ ‎ചിന്തിച്ചറിയുന്നുമില്ല. ‎
Surah At-Taubah, Verse 126


وَإِذَا مَآ أُنزِلَتۡ سُورَةٞ نَّظَرَ بَعۡضُهُمۡ إِلَىٰ بَعۡضٍ هَلۡ يَرَىٰكُم مِّنۡ أَحَدٖ ثُمَّ ٱنصَرَفُواْۚ صَرَفَ ٱللَّهُ قُلُوبَهُم بِأَنَّهُمۡ قَوۡمٞ لَّا يَفۡقَهُونَ

ഓരോ അധ്യായം അവതരിക്കുമ്പോഴും നിങ്ങളെ ആരെങ്കിലും ‎കാണുന്നുണ്ടോയെന്ന ഭാവത്തില്‍ അവരന്യോന്യം നോക്കുന്നു. പിന്നീടവര്‍ ‎പിന്തിരിഞ്ഞു പോകുന്നു. അല്ലാഹു അവരുടെ മനസ്സുകളെ ‎തെറ്റിച്ചുകളഞ്ഞിരിക്കുന്നു. അവര്‍ കാര്യം മനസ്സിലാക്കാത്ത ‎ജനമായതിനാലാണത്. ‎
Surah At-Taubah, Verse 127


لَقَدۡ جَآءَكُمۡ رَسُولٞ مِّنۡ أَنفُسِكُمۡ عَزِيزٌ عَلَيۡهِ مَا عَنِتُّمۡ حَرِيصٌ عَلَيۡكُم بِٱلۡمُؤۡمِنِينَ رَءُوفٞ رَّحِيمٞ

തീര്ച്ചയായും നിങ്ങള്ക്കിതാ നിങ്ങളില്നിന്നു തന്നെയുള്ള ഒരു ദൈവദൂതന്‍ ‎വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് അസഹ്യമായി അനുഭവപ്പെടുന്നവനും ‎നിങ്ങളുടെ കാര്യത്തില്‍ അതീവതല്പ‍രനുമാണവന്‍. സത്യവിശ്വാസികളോട് ‎ഏറെ കൃപയും കാരുണ്യവുമുള്ളവനും. ‎
Surah At-Taubah, Verse 128


فَإِن تَوَلَّوۡاْ فَقُلۡ حَسۡبِيَ ٱللَّهُ لَآ إِلَٰهَ إِلَّا هُوَۖ عَلَيۡهِ تَوَكَّلۡتُۖ وَهُوَ رَبُّ ٱلۡعَرۡشِ ٱلۡعَظِيمِ

എന്നിട്ടും അവര്‍ പുറന്തിരിഞ്ഞു നില്ക്കു കയാണെങ്കില്‍ പറയുക: എനിക്ക് ‎അല്ലാഹു മതി. അവനല്ലാതെ ദൈവമില്ല. ഞാന്‍ അവനില്‍ ‎ഭരമേല്പിമച്ചിരിക്കുന്നു. മഹത്തായ സിംഹാസനത്തിന്റെ നാഥനാണവന്‍. ‎
Surah At-Taubah, Verse 129


Author: Muhammad Karakunnu And Vanidas Elayavoor


<< Surah 8
>> Surah 10

Malayalam Translations by other Authors


Malayalam Translation By Abdul Hameed Madani And Kunhi Mohammed
Malayalam Translation By Abdul Hameed Madani And Kunhi Mohammed
Malayalam Translation By Abdul Hameed Madani And Kunhi Mohammed
Malayalam Translation By Cheriyamundam Abdul Hameed And Kunhi Mohammed Parappoor
Malayalam Translation By Cheriyamundam Abdul Hameed And Kunhi Mohammed Parappoor
Malayalam Translation By Cheriyamundam Abdul Hameed And Kunhi Mohammed Parappoor
Malayalam Translation By Muhammad Karakunnu And Vanidas Elayavoor
Malayalam Translation By Muhammad Karakunnu And Vanidas Elayavoor
Malayalam Translation By Muhammad Karakunnu And Vanidas Elayavoor
Popular Areas
Apartments for rent in Dubai Apartments for rent Abu Dhabi Villas for rent in Dubai House for rent Abu Dhabi Apartments for sale in Dubai Apartments for sale in Abu Dhabi Flat for rent Sharjah
Popular Searches
Studios for rent in UAE Apartments for rent in UAE Villas for rent in UAE Apartments for sale in UAE Villas for sale in UAE Land for sale in UAE Dubai Real Estate
Trending Areas
Apartments for rent in Dubai Marina Apartments for sale in Dubai Marina Villa for rent in Sharjah Villa for sale in Dubai Flat for rent in Ajman Studio for rent in Abu Dhabi Villa for rent in Ajman
Trending Searches
Villa for rent in Abu Dhabi Shop for rent in Dubai Villas for sale in Ajman Studio for rent in Sharjah 1 Bedroom Apartment for rent in Dubai Property for rent in Abu Dhabi Commercial properties for sale
© Copyright Dubai Prayer Time. All Rights Reserved
Designed by Prayer Time In Dubai