Surah AL-Infitar - Malayalam Translation by Muhammad Karakunnu And Vanidas Elayavoor
إِذَا ٱلسَّمَآءُ ٱنفَطَرَتۡ
ആകാശം പൊട്ടിപ്പിളരുമ്പോള്‍
Surah AL-Infitar, Verse 1
وَإِذَا ٱلۡكَوَاكِبُ ٱنتَثَرَتۡ
നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമ്പോള്‍
Surah AL-Infitar, Verse 2
وَإِذَا ٱلۡبِحَارُ فُجِّرَتۡ
കടലുകള്‍ കര തകര്‍ത്തൊഴുകുമ്പോള്‍
Surah AL-Infitar, Verse 3
وَإِذَا ٱلۡقُبُورُ بُعۡثِرَتۡ
കുഴിമാടങ്ങള്‍ കീഴ്മേല്‍ മറിയുമ്പോള്‍
Surah AL-Infitar, Verse 4
عَلِمَتۡ نَفۡسٞ مَّا قَدَّمَتۡ وَأَخَّرَتۡ
ഓരോ ആത്മാവും താന്‍ നേരത്തെ പ്രവര്‍ത്തിച്ചതും പിന്നേക്ക് മാറ്റി വെച്ചതും എന്തെന്നറിയും
Surah AL-Infitar, Verse 5
يَـٰٓأَيُّهَا ٱلۡإِنسَٰنُ مَا غَرَّكَ بِرَبِّكَ ٱلۡكَرِيمِ
അല്ലയോ മനുഷ്യാ, അത്യുദാരനായ നിന്റെ നാഥന്റെ കാര്യത്തില്‍ നിന്നെ ചതിയില്‍ പെടുത്തിയതെന്താണ്
Surah AL-Infitar, Verse 6
ٱلَّذِي خَلَقَكَ فَسَوَّىٰكَ فَعَدَلَكَ
അവനോ, നിന്നെ സൃഷ്ടിക്കുകയും ശ്രദ്ധയോടെ ചിട്ടപ്പെടുത്തുകയും, എല്ലാം സന്തുലിതമാക്കുകയും ചെയ്തവന്‍
Surah AL-Infitar, Verse 7
فِيٓ أَيِّ صُورَةٖ مَّا شَآءَ رَكَّبَكَ
താനുദ്ദേശിച്ച വിധം നിന്നെ രൂപപ്പെടുത്തിയവന്‍
Surah AL-Infitar, Verse 8
كَلَّا بَلۡ تُكَذِّبُونَ بِٱلدِّينِ
അല്ല; എന്നിട്ടും നിങ്ങള്‍ രക്ഷാശിക്ഷാ നടപടികളെ തള്ളിപ്പറയുന്നു
Surah AL-Infitar, Verse 9
وَإِنَّ عَلَيۡكُمۡ لَحَٰفِظِينَ
സംശയമില്ല; നിങ്ങളെ നിരീക്ഷിക്കുന്ന ചില മേല്‍നോട്ടക്കാരുണ്ട്
Surah AL-Infitar, Verse 10
كِرَامٗا كَٰتِبِينَ
സമാദരണീയരായ ചില എഴുത്തുകാര്‍
Surah AL-Infitar, Verse 11
يَعۡلَمُونَ مَا تَفۡعَلُونَ
നിങ്ങള്‍ ചെയ്യുന്നതൊക്കെയും അവരറിയുന്നു
Surah AL-Infitar, Verse 12
إِنَّ ٱلۡأَبۡرَارَ لَفِي نَعِيمٖ
സുകര്‍മികള്‍ സുഖാനുഗ്രഹങ്ങളില്‍ തന്നെയായിരിക്കും; തീര്‍ച്ച
Surah AL-Infitar, Verse 13
وَإِنَّ ٱلۡفُجَّارَ لَفِي جَحِيمٖ
കുറ്റവാളികള്‍ ആളിക്കത്തുന്ന നരകത്തീയിലും
Surah AL-Infitar, Verse 14
يَصۡلَوۡنَهَا يَوۡمَ ٱلدِّينِ
വിധിദിനത്തില്‍ അവരതിലെത്തിച്ചേരും
Surah AL-Infitar, Verse 15
وَمَا هُمۡ عَنۡهَا بِغَآئِبِينَ
അവര്‍ക്ക് അതില്‍നിന്ന് മാറി നില്‍ക്കാനാവില്ല
Surah AL-Infitar, Verse 16
وَمَآ أَدۡرَىٰكَ مَا يَوۡمُ ٱلدِّينِ
വിധിദിനം എന്തെന്ന് നിനക്കെന്തറിയാം
Surah AL-Infitar, Verse 17
ثُمَّ مَآ أَدۡرَىٰكَ مَا يَوۡمُ ٱلدِّينِ
വീണ്ടും ചോദിക്കട്ടെ: വിധിദിനമെന്തെന്ന് നിനക്കെന്തറിയാം
Surah AL-Infitar, Verse 18
يَوۡمَ لَا تَمۡلِكُ نَفۡسٞ لِّنَفۡسٖ شَيۡـٔٗاۖ وَٱلۡأَمۡرُ يَوۡمَئِذٖ لِّلَّهِ
ആര്‍ക്കും മറ്റൊരാള്‍ക്കുവേണ്ടി ഒന്നും ചെയ്യാനാവാത്ത ദിനമാണത്. അന്ന് തീരുമാനാധികാരമൊക്കെ അല്ലാഹുവിന് മാത്രമായിരിക്കും
Surah AL-Infitar, Verse 19