Surah Al-Jumua - Malayalam Translation by Cheriyamundam Abdul Hameed And Kunhi Mohammed Parappoor
يُسَبِّحُ لِلَّهِ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِ ٱلۡمَلِكِ ٱلۡقُدُّوسِ ٱلۡعَزِيزِ ٱلۡحَكِيمِ
രാജാവും പരമപരിശുദ്ധനും പ്രതാപശാലിയും യുക്തിമാനുമായ അല്ലാഹുവെ ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം പ്രകീര്ത്തിച്ചു കൊണ്ടിരിക്കുന്നു
Surah Al-Jumua, Verse 1
هُوَ ٱلَّذِي بَعَثَ فِي ٱلۡأُمِّيِّـۧنَ رَسُولٗا مِّنۡهُمۡ يَتۡلُواْ عَلَيۡهِمۡ ءَايَٰتِهِۦ وَيُزَكِّيهِمۡ وَيُعَلِّمُهُمُ ٱلۡكِتَٰبَ وَٱلۡحِكۡمَةَ وَإِن كَانُواْ مِن قَبۡلُ لَفِي ضَلَٰلٖ مُّبِينٖ
അക്ഷരജ്ഞാനമില്ലാത്തവര്ക്കിടയില്, തന്റെ ദൃഷ്ടാന്തങ്ങള് അവര്ക്ക് വായിച്ചുകേള്പിക്കുകയും അവരെ സംസ്കരിക്കുകയും അവര്ക്ക് വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന് അവരില് നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്. തീര്ച്ചയായും അവര് മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു
Surah Al-Jumua, Verse 2
وَءَاخَرِينَ مِنۡهُمۡ لَمَّا يَلۡحَقُواْ بِهِمۡۚ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ
അവരില്പെട്ട ഇനിയും അവരോടൊപ്പം വന്നുചേര്ന്നിട്ടില്ലാത്ത മറ്റുള്ളവരിലേക്കും (അദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നു.) അവനാകുന്നു പ്രതാപിയും യുക്തിമാനും
Surah Al-Jumua, Verse 3
ذَٰلِكَ فَضۡلُ ٱللَّهِ يُؤۡتِيهِ مَن يَشَآءُۚ وَٱللَّهُ ذُو ٱلۡفَضۡلِ ٱلۡعَظِيمِ
അത് അല്ലാഹുവിന്റെ അനുഗ്രഹമാകുന്നു. അവന് ഉദ്ദേശിക്കുന്നവര്ക്ക് അവന് അത് നല്കുന്നു. അല്ലാഹു മഹത്തായ പ്രതിഫലം നല്കുന്നവനത്രെ
Surah Al-Jumua, Verse 4
مَثَلُ ٱلَّذِينَ حُمِّلُواْ ٱلتَّوۡرَىٰةَ ثُمَّ لَمۡ يَحۡمِلُوهَا كَمَثَلِ ٱلۡحِمَارِ يَحۡمِلُ أَسۡفَارَۢاۚ بِئۡسَ مَثَلُ ٱلۡقَوۡمِ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِ ٱللَّهِۚ وَٱللَّهُ لَا يَهۡدِي ٱلۡقَوۡمَ ٱلظَّـٰلِمِينَ
തൌറാത്ത് സ്വീകരിക്കാന് ചുമതല ഏല്പിക്കപ്പെടുകയും, എന്നിട്ട് അത് ഏറ്റെടുക്കാതിരിക്കുകയും ചെയ്തവരുടെ (യഹൂദരുടെ) ഉദാഹരണം ഗ്രന്ഥങ്ങള് ചുമക്കുന്ന കഴുതയുടേത് പോലെയാകുന്നു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള് നിഷേധിച്ചു കളഞ്ഞ ജനങ്ങളുടെ ഉപമ എത്രയോ ചീത്ത! അക്രമികളായ ജനങ്ങളെ അല്ലാഹു സന്മാര്ഗത്തിലാക്കുകയില്ല
Surah Al-Jumua, Verse 5
قُلۡ يَـٰٓأَيُّهَا ٱلَّذِينَ هَادُوٓاْ إِن زَعَمۡتُمۡ أَنَّكُمۡ أَوۡلِيَآءُ لِلَّهِ مِن دُونِ ٱلنَّاسِ فَتَمَنَّوُاْ ٱلۡمَوۡتَ إِن كُنتُمۡ صَٰدِقِينَ
(നബിയേ,) പറയുക: തീര്ച്ചയായും യഹൂദികളായുള്ളവരേ, മറ്റു മനുഷ്യരെ കൂടാതെ നിങ്ങള് മാത്രം അല്ലാഹുവിന്റെ മിത്രങ്ങളാണെന്ന് നിങ്ങള് വാദിക്കുകയാണെങ്കില് നിങ്ങള് മരണം കൊതിക്കുക. നിങ്ങള് സത്യവാന്മാരാണെങ്കില്
Surah Al-Jumua, Verse 6
وَلَا يَتَمَنَّوۡنَهُۥٓ أَبَدَۢا بِمَا قَدَّمَتۡ أَيۡدِيهِمۡۚ وَٱللَّهُ عَلِيمُۢ بِٱلظَّـٰلِمِينَ
എന്നാല് അവരുടെ കൈകള് മുന്കൂട്ടി ചെയ്തുവെച്ചതിന്റെ ഫലമായി അവര് ഒരിക്കലും അത് കൊതിക്കുകയില്ല. അല്ലാഹു അക്രമകാരികളെപ്പറ്റി അറിവുള്ളവനാകുന്നു
Surah Al-Jumua, Verse 7
قُلۡ إِنَّ ٱلۡمَوۡتَ ٱلَّذِي تَفِرُّونَ مِنۡهُ فَإِنَّهُۥ مُلَٰقِيكُمۡۖ ثُمَّ تُرَدُّونَ إِلَىٰ عَٰلِمِ ٱلۡغَيۡبِ وَٱلشَّهَٰدَةِ فَيُنَبِّئُكُم بِمَا كُنتُمۡ تَعۡمَلُونَ
(നബിയേ,) പറയുക: തീര്ച്ചയായും ഏതൊരു മരണത്തില് നിന്ന് നിങ്ങള് ഓടി അകലുന്നുവോ അത് തീര്ച്ചയായും നിങ്ങളുമായി കണ്ടുമുട്ടുന്നതാണ്. പിന്നീട് അദൃശ്യവും, ദൃശ്യവും അറിയുന്നവന്റെ അടുക്കലേക്ക് നിങ്ങള് മടക്കപ്പെടുകയും ചെയ്യും. അപ്പോള് നിങ്ങള് പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്നതിനെ പറ്റി അവന് നിങ്ങളെ വിവരമറിയിക്കുന്നതാണ്
Surah Al-Jumua, Verse 8
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِذَا نُودِيَ لِلصَّلَوٰةِ مِن يَوۡمِ ٱلۡجُمُعَةِ فَٱسۡعَوۡاْ إِلَىٰ ذِكۡرِ ٱللَّهِ وَذَرُواْ ٱلۡبَيۡعَۚ ذَٰلِكُمۡ خَيۡرٞ لَّكُمۡ إِن كُنتُمۡ تَعۡلَمُونَ
സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്കാരത്തിന് വിളിക്കപ്പെട്ടാല് അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള് വേഗത്തില് വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങള്ക്ക് ഉത്തമം; നിങ്ങള് കാര്യം മനസ്സിലാക്കുന്നുവെങ്കില്
Surah Al-Jumua, Verse 9
فَإِذَا قُضِيَتِ ٱلصَّلَوٰةُ فَٱنتَشِرُواْ فِي ٱلۡأَرۡضِ وَٱبۡتَغُواْ مِن فَضۡلِ ٱللَّهِ وَٱذۡكُرُواْ ٱللَّهَ كَثِيرٗا لَّعَلَّكُمۡ تُفۡلِحُونَ
അങ്ങനെ നമസ്കാരം നിര്വഹിക്കപ്പെട്ടു കഴിഞ്ഞാല് നിങ്ങള് ഭൂമിയില് വ്യാപിച്ചു കൊള്ളുകയും, അല്ലാഹുവിന്റെ അനുഗ്രഹത്തില് നിന്ന് തേടിക്കൊള്ളുകയും ചെയ്യുക. നിങ്ങള് അല്ലാഹുവെ ധാരാളമായി ഓര്ക്കുകയും ചെയ്യുക. നിങ്ങള് വിജയം പ്രാപിച്ചേക്കാം
Surah Al-Jumua, Verse 10
وَإِذَا رَأَوۡاْ تِجَٰرَةً أَوۡ لَهۡوًا ٱنفَضُّوٓاْ إِلَيۡهَا وَتَرَكُوكَ قَآئِمٗاۚ قُلۡ مَا عِندَ ٱللَّهِ خَيۡرٞ مِّنَ ٱللَّهۡوِ وَمِنَ ٱلتِّجَٰرَةِۚ وَٱللَّهُ خَيۡرُ ٱلرَّـٰزِقِينَ
അവര് ഒരു കച്ചവടമോ വിനോദമോ കണ്ടാല് അവയുടെ അടുത്തേക്ക് പിരിഞ്ഞ് പോകുകയും നിന്നനില്പില് നിന്നെ വിട്ടേക്കുകയും ചെയ്യുന്നതാണ്. നീ പറയുക: അല്ലാഹുവിന്റെ അടുക്കലുള്ളത് വിനോദത്തെക്കാളും കച്ചവടത്തെക്കാളും ഉത്തമമാകുന്നു. അല്ലാഹു ഉപജീവനം നല്കുന്നവരില് ഏറ്റവും ഉത്തമനാകുന്നു
Surah Al-Jumua, Verse 11