Surah Al-Muddathir - Malayalam Translation by Muhammad Karakunnu And Vanidas Elayavoor
يَـٰٓأَيُّهَا ٱلۡمُدَّثِّرُ
പുതച്ചു മൂടിയവനേ
Surah Al-Muddathir, Verse 1
قُمۡ فَأَنذِرۡ
എഴുന്നേല്‍ക്കുക. ജനത്തിന് മുന്നറിയിപ്പ് നല്‍കുക
Surah Al-Muddathir, Verse 2
وَرَبَّكَ فَكَبِّرۡ
നിന്റെ നാഥന്റെ മഹത്വം വാഴ്ത്തുക
Surah Al-Muddathir, Verse 3
وَثِيَابَكَ فَطَهِّرۡ
നിന്റെ വസ്ത്രങ്ങള്‍ വൃത്തിയാക്കുക
Surah Al-Muddathir, Verse 4
وَٱلرُّجۡزَ فَٱهۡجُرۡ
അഴുക്കുകളില്‍നിന്ന് അകന്നു നില്‍ക്കുക
Surah Al-Muddathir, Verse 5
وَلَا تَمۡنُن تَسۡتَكۡثِرُ
കൂടുതല്‍ തിരിച്ചുകിട്ടാന്‍ കൊതിച്ച് നീ ഔദാര്യം കാണിക്കരുത്
Surah Al-Muddathir, Verse 6
وَلِرَبِّكَ فَٱصۡبِرۡ
നിന്റെ നാഥന്നുവേണ്ടി ക്ഷമ പാലിക്കുക
Surah Al-Muddathir, Verse 7
فَإِذَا نُقِرَ فِي ٱلنَّاقُورِ
പിന്നെ കാഹളം ഊതപ്പെട്ടാല്‍
Surah Al-Muddathir, Verse 8
فَذَٰلِكَ يَوۡمَئِذٖ يَوۡمٌ عَسِيرٌ
അന്ന് ഏറെ പ്രയാസമേറിയ ദിനമായിരിക്കും
Surah Al-Muddathir, Verse 9
عَلَى ٱلۡكَٰفِرِينَ غَيۡرُ يَسِيرٖ
സത്യനിഷേധികള്‍ക്ക് ഒട്ടും സുഖകരമല്ലാത്ത ദിവസം
Surah Al-Muddathir, Verse 10
ذَرۡنِي وَمَنۡ خَلَقۡتُ وَحِيدٗا
ഞാന്‍ തനിയെ സൃഷ്ടിച്ച ആ മനുഷ്യനെ എനിക്കിങ്ങു വിട്ടുതരിക
Surah Al-Muddathir, Verse 11
وَجَعَلۡتُ لَهُۥ مَالٗا مَّمۡدُودٗا
നാമവന് ധാരാളം ധനം നല്‍കി
Surah Al-Muddathir, Verse 12
وَبَنِينَ شُهُودٗا
എന്തിനും പോന്ന മക്കളെയും
Surah Al-Muddathir, Verse 13
وَمَهَّدتُّ لَهُۥ تَمۡهِيدٗا
അവനാവശ്യമായ സൌകര്യങ്ങളെല്ലാം ഞാനൊരുക്കിക്കൊടുത്തു
Surah Al-Muddathir, Verse 14
ثُمَّ يَطۡمَعُ أَنۡ أَزِيدَ
എന്നിട്ടും ഞാന്‍ ഇനിയും കൂടുതല്‍ കൊടുക്കണമെന്ന് അവന്‍ കൊതിക്കുന്നു
Surah Al-Muddathir, Verse 15
كَلَّآۖ إِنَّهُۥ كَانَ لِأٓيَٰتِنَا عَنِيدٗا
ഇല്ല; അവന്‍ നമ്മുടെ വചനങ്ങളുടെ കടുത്ത ശത്രുവായിരിക്കുന്നു
Surah Al-Muddathir, Verse 16
سَأُرۡهِقُهُۥ صَعُودًا
വൈകാതെ തന്നെ നാമവനെ ക്ളേശമേറിയ ഒരു കയറ്റം കയറാനിടവരുത്തും
Surah Al-Muddathir, Verse 17
إِنَّهُۥ فَكَّرَ وَقَدَّرَ
അവന്‍ ചിന്തിച്ചു. ചിലത് ചെയ്യാനുറച്ചു
Surah Al-Muddathir, Verse 18
فَقُتِلَ كَيۡفَ قَدَّرَ
അതിനാലവന് ശാപം. എങ്ങനെ ചെയ്യാനാണവനുറച്ചത്
Surah Al-Muddathir, Verse 19
ثُمَّ قُتِلَ كَيۡفَ قَدَّرَ
വീണ്ടും അവനു നാശം! എങ്ങനെ പ്രവര്‍ത്തിക്കാനാണവന്‍ തീരുമാനിച്ചത്
Surah Al-Muddathir, Verse 20
ثُمَّ نَظَرَ
പിന്നെ അവനൊന്നു നോക്കി
Surah Al-Muddathir, Verse 21
ثُمَّ عَبَسَ وَبَسَرَ
എന്നിട്ട് മുഖം കോട്ടി. നെറ്റി ചുളിച്ചു
Surah Al-Muddathir, Verse 22
ثُمَّ أَدۡبَرَ وَٱسۡتَكۡبَرَ
പിന്നെ പിന്തിരിയുകയും അഹങ്കരിക്കുകയും ചെയ്തു
Surah Al-Muddathir, Verse 23
فَقَالَ إِنۡ هَٰذَآ إِلَّا سِحۡرٞ يُؤۡثَرُ
എന്നിട്ട് അവന്‍ പുലമ്പി: ഈ ഖുര്‍ആന്‍ പരമ്പരാഗതമായ മായാജാലമല്ലാതൊന്നുമല്ല
Surah Al-Muddathir, Verse 24
إِنۡ هَٰذَآ إِلَّا قَوۡلُ ٱلۡبَشَرِ
ഇത് വെറും മനുഷ്യവചനം മാത്രം
Surah Al-Muddathir, Verse 25
سَأُصۡلِيهِ سَقَرَ
അടുത്തുതന്നെ നാമവനെ നരകത്തീയിലെരിയിക്കും
Surah Al-Muddathir, Verse 26
وَمَآ أَدۡرَىٰكَ مَا سَقَرُ
നരകത്തീ എന്താണെന്ന് നിനക്കെന്തറിയാം
Surah Al-Muddathir, Verse 27
لَا تُبۡقِي وَلَا تَذَرُ
അത് ഒന്നും ബാക്കിവെക്കുകയില്ല. ഒന്നിനെയും ഒഴിവാക്കുകയുമില്ല
Surah Al-Muddathir, Verse 28
لَوَّاحَةٞ لِّلۡبَشَرِ
അത് തൊലി കരിച്ചുകളയും
Surah Al-Muddathir, Verse 29
عَلَيۡهَا تِسۡعَةَ عَشَرَ
അതിന്റെ ചുമതലക്കാരായി പത്തൊമ്പത് പേരുണ്ട്
Surah Al-Muddathir, Verse 30
وَمَا جَعَلۡنَآ أَصۡحَٰبَ ٱلنَّارِ إِلَّا مَلَـٰٓئِكَةٗۖ وَمَا جَعَلۡنَا عِدَّتَهُمۡ إِلَّا فِتۡنَةٗ لِّلَّذِينَ كَفَرُواْ لِيَسۡتَيۡقِنَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ وَيَزۡدَادَ ٱلَّذِينَ ءَامَنُوٓاْ إِيمَٰنٗا وَلَا يَرۡتَابَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ وَٱلۡمُؤۡمِنُونَ وَلِيَقُولَ ٱلَّذِينَ فِي قُلُوبِهِم مَّرَضٞ وَٱلۡكَٰفِرُونَ مَاذَآ أَرَادَ ٱللَّهُ بِهَٰذَا مَثَلٗاۚ كَذَٰلِكَ يُضِلُّ ٱللَّهُ مَن يَشَآءُ وَيَهۡدِي مَن يَشَآءُۚ وَمَا يَعۡلَمُ جُنُودَ رَبِّكَ إِلَّا هُوَۚ وَمَا هِيَ إِلَّا ذِكۡرَىٰ لِلۡبَشَرِ
നാം നരകത്തിന് ഇവ്വിധം ചുമതലക്കാരായി നിശ്ചയിച്ചത് മലക്കുകളെ മാത്രമാണ്. അവരുടെ എണ്ണം സത്യനിഷേധികള്‍ക്കുള്ള നമ്മുടെ ഒരു പരീക്ഷണം മാത്രമാണ്; വേദാവകാശികള്‍ക്ക് ദൃഢബോധ്യം വരാനും സത്യവിശ്വാസികള്‍ക്ക് വിശ്വാസം വര്‍ധിക്കാനുമാണിത്. വേദക്കാരും സത്യവിശ്വാസികളും സംശയത്തിലകപ്പെടാതിരിക്കാനും. അതോടൊപ്പം സത്യനിഷേധികളും രോഗബാധിതമായ മനസ്സിനുടമകളും, അല്ലാഹു ഇതുകൊണ്ട് എന്തൊരുപമയാണ് ഉദ്ദേശിച്ചത് എന്നു പറയാനുമാണ്. ഇവ്വിധം അല്ലാഹു താനിഛിക്കുന്നവരെ വഴികേടിലാക്കുന്നു. താനുദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നിന്റെ നാഥന്റെ സൈന്യങ്ങളെ സംബന്ധിച്ച് അവനല്ലാതെ ആരുമറിയില്ല. ഇത് മനുഷ്യര്‍ക്ക് ഒരുദ്ബോധനമല്ലാതൊന്നുമല്ല
Surah Al-Muddathir, Verse 31
كَلَّا وَٱلۡقَمَرِ
നിസ്സംശയം, ചന്ദ്രനാണ് സത്യം
Surah Al-Muddathir, Verse 32
وَٱلَّيۡلِ إِذۡ أَدۡبَرَ
രാത്രിയാണ് സത്യം- അത് പിന്നിടുമ്പോള്‍
Surah Al-Muddathir, Verse 33
وَٱلصُّبۡحِ إِذَآ أَسۡفَرَ
പ്രഭാതമാണ് സത്യം- അത് പ്രശോഭിതമാവുമ്പോള്‍
Surah Al-Muddathir, Verse 34
إِنَّهَا لَإِحۡدَى ٱلۡكُبَرِ
നരകം ഗൌരവമുള്ള കാര്യങ്ങളിലൊന്നുതന്നെ; തീര്‍ച്ച
Surah Al-Muddathir, Verse 35
نَذِيرٗا لِّلۡبَشَرِ
മനുഷ്യര്‍ക്കൊരു താക്കീതും
Surah Al-Muddathir, Verse 36
لِمَن شَآءَ مِنكُمۡ أَن يَتَقَدَّمَ أَوۡ يَتَأَخَّرَ
നിങ്ങളില്‍ മുന്നോട്ടുവരാനോ പിന്നോട്ടു പോകാനോ ആഗ്രഹിക്കുന്ന ഏവര്‍ക്കുമുള്ള താക്കീത്
Surah Al-Muddathir, Verse 37
كُلُّ نَفۡسِۭ بِمَا كَسَبَتۡ رَهِينَةٌ
ഓരോ മനുഷ്യനും താന്‍ നേടിയതിന് ബാധ്യസ്ഥനാണ്
Surah Al-Muddathir, Verse 38
إِلَّآ أَصۡحَٰبَ ٱلۡيَمِينِ
വലതു കൈയില്‍ കര്‍മ്മപുസ്തകം കിട്ടുന്നവരൊഴികെ
Surah Al-Muddathir, Verse 39
فِي جَنَّـٰتٖ يَتَسَآءَلُونَ
അവര്‍ സ്വര്‍ഗത്തോപ്പുകളിലായിരിക്കും. അവരന്വേഷിക്കും
Surah Al-Muddathir, Verse 40
عَنِ ٱلۡمُجۡرِمِينَ
കുറ്റവാളികളോട്
Surah Al-Muddathir, Verse 41
مَا سَلَكَكُمۡ فِي سَقَرَ
നിങ്ങളെ നരകത്തിലെത്തിച്ചത് എന്താണ്?”
Surah Al-Muddathir, Verse 42
قَالُواْ لَمۡ نَكُ مِنَ ٱلۡمُصَلِّينَ
അവര്‍ പറയും: "ഞങ്ങള്‍ നമസ്കരിക്കുന്നവരായിരുന്നില്ല
Surah Al-Muddathir, Verse 43
وَلَمۡ نَكُ نُطۡعِمُ ٱلۡمِسۡكِينَ
അഗതികള്‍ക്ക് ആഹാരം കൊടുക്കുന്നവരുമായിരുന്നില്ല
Surah Al-Muddathir, Verse 44
وَكُنَّا نَخُوضُ مَعَ ٱلۡخَآئِضِينَ
പാഴ്മൊഴികളില്‍ മുഴുകിക്കഴിഞ്ഞവരോടൊപ്പം ഞങ്ങളും അതില്‍ വ്യാപൃതരായിരുന്നു
Surah Al-Muddathir, Verse 45
وَكُنَّا نُكَذِّبُ بِيَوۡمِ ٱلدِّينِ
പ്രതിഫല നാളിനെ ഞങ്ങള്‍ നിഷേധിച്ചിരുന്നു
Surah Al-Muddathir, Verse 46
حَتَّىٰٓ أَتَىٰنَا ٱلۡيَقِينُ
മരണം ഞങ്ങളില്‍ വന്നെത്തുംവരെ.”
Surah Al-Muddathir, Verse 47
فَمَا تَنفَعُهُمۡ شَفَٰعَةُ ٱلشَّـٰفِعِينَ
അന്നേരം ശുപാര്‍ശകരുടെ ശുപാര്‍ശ അവര്‍ക്കൊട്ടും ഉപകരിക്കുകയില്ല
Surah Al-Muddathir, Verse 48
فَمَا لَهُمۡ عَنِ ٱلتَّذۡكِرَةِ مُعۡرِضِينَ
എന്നിട്ടും അവര്‍ക്കെന്തുപറ്റി? അവര്‍ ഈ ഉദ്ബോധനത്തില്‍നിന്ന് തെന്നിമാറുകയാണ്
Surah Al-Muddathir, Verse 49
كَأَنَّهُمۡ حُمُرٞ مُّسۡتَنفِرَةٞ
വിറളിപിടിച്ച കഴുതകളെപ്പോലെയാണവര്‍
Surah Al-Muddathir, Verse 50
فَرَّتۡ مِن قَسۡوَرَةِۭ
സിംഹത്തെ ഭയന്ന് വിരണ്ടോടുന്ന
Surah Al-Muddathir, Verse 51
بَلۡ يُرِيدُ كُلُّ ٱمۡرِيٕٖ مِّنۡهُمۡ أَن يُؤۡتَىٰ صُحُفٗا مُّنَشَّرَةٗ
അല്ല; അവരിലോരോരുത്തരും ആഗ്രഹിക്കുന്നു: തനിക്ക് അല്ലാഹുവില്‍നിന്ന് തുറന്ന ഏടുകളുള്ള വേദപുസ്തകം ലഭിക്കണമെന്ന്
Surah Al-Muddathir, Verse 52
كَلَّاۖ بَل لَّا يَخَافُونَ ٱلۡأٓخِرَةَ
ഒരിക്കലുമില്ല. അവര്‍ക്ക് പരലോകത്തെ പേടിയില്ല എന്നതാണ് സത്യം
Surah Al-Muddathir, Verse 53
كَلَّآ إِنَّهُۥ تَذۡكِرَةٞ
അറിയുക! ഉറപ്പായും ഇത് ഒരുദ്ബോധനമാണ്
Surah Al-Muddathir, Verse 54
فَمَن شَآءَ ذَكَرَهُۥ
അതിനാല്‍ ഇഷ്ടമുള്ളവന്‍ ഇതോര്‍ക്കട്ടെ
Surah Al-Muddathir, Verse 55
وَمَا يَذۡكُرُونَ إِلَّآ أَن يَشَآءَ ٱللَّهُۚ هُوَ أَهۡلُ ٱلتَّقۡوَىٰ وَأَهۡلُ ٱلۡمَغۡفِرَةِ
അല്ലാഹു ഇഛിക്കുന്നുവെങ്കിലല്ലാതെ അവരത് സ്വീകരിക്കുകയില്ല. അവനാകുന്നു ഭക്തിക്കര്‍ഹന്‍. പാപമോചനത്തിനുടമയും അവന്‍ തന്നെ
Surah Al-Muddathir, Verse 56